പാഴായിപ്പോകുന്ന കറുത്ത സ്വര്‍ണ്ണം അല്പം ചരിത്രം കരിമണലിനെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം എനിക്കോര്‍മ്മ വരുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് വായിച്ച സ്വാതന്ത്ര്യസമര കാലഘട്ടത്തെക്കുറിച്ചുളള ഒരു ലേഖനമാണ്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദവുമായി തിരുവിതാംകൂര്‍ ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യര്‍ മുന്നോട്ടുപോകുന്ന കാലത്ത് അദ്ദേഹത്തിന്റെ ഈ ശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഒരു കൂട്ടം എം.പി.മാര്‍ പിന്തുണ നല്‍കി. അവരെ അതിനു പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നുവെന്നോ? ചവറയിലെ കരിമണല്‍! നാല്പതുകളില്‍ത്തന്നെ സായ്പുമാര്‍ നമ്മുടെ കരിമണലിന്റെ വിലയും പ്രാധാന്യവും മനസ്സിലാക്കിയിരുന്നെന്നു സാരം. 60 വര്‍ഷത്തിനുശേഷവും നമ്മുടെ സ്ഥിതി എന്താണ്? കരിമണല്‍ ഖനനംതന്നെ വേണ്ട എന്ന തീരുമാനത്തിലുടക്കി നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വം ഒരു വശത്ത്, കേരളത്തിലേറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍ മറുവശത്ത്. 1908-ല്‍ ഹെര്‍ഷോംബര്‍ഗ് എന്ന ജര്‍മ്മന്‍ കെമിസ്റ്റാണ് ഈ കറുത്ത സ്വര്‍ണ്ണം ആദ്യമായി കണ്ടെത്തുന്നത്. അക്കാലത്ത് കേരളത്തില്‍നിന്ന് വിദേശത്തേക്കു കയറ്റി അയയ്ക്കുന്ന കയറിനു തൂക്കം കൂട്ടാനായി കരിമണലില്‍ മുക്കുന്ന പതിവുണ്ടായിരുന്നു. അവിചാരിതമായി കയറില്‍ കറുത്ത തിളങ്ങുന്ന പദാര്‍ത്ഥം ശ്രദ്ധിച്ച ഷോംബര്‍ഗ് അതിന്റെ രാസഘടന പരിശോധിക്കുകയും മോണസൈറ്റിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുകയും ചെയ്തു. തന്റെ കണ്ടുപിടിത്തത്തില്‍ ആവേശംകൊണ്ട് അദ്ദേഹം 1910-ല്‍ മണവാളക്കുറിച്ചിയിലും (തമിഴ്‌നാട്) പിന്നീട് ചവറയിലും കരിമണലില്‍നിന്നു മോണസൈറ്റ് വേര്‍തിരിക്കാനുളള പ്ലാന്റുകള്‍സ്ഥാപിച്ചു.ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ചാരന്‍ എന്നു മുദ്രകുത്തി ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ജയിലില്‍ അടച്ചതിന്റെ ഫലമായി രണ്ടു പ്ലാന്റും പൂട്ടി. ചവറയുടെ പ്രത്യേകത ഇന്‍ഡ്യയില്‍ ഒറീസ്സ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കരിമണല്‍ ഉണ്ട്. എങ്കിലും ചവറയിലെ നിക്ഷേപത്തിന്റെ പ്രത്യേകത നീണ്ടകരമുതല്‍ കായംകുളംവരെയുളള 23 കിലോമീറ്റര്‍ ചുറ്റളവില്‍ കടലിലും കരയിലുമായിട്ടുളള 95% മണ്ണിലും ഈ അപൂര്‍വ്വ ധാതുക്കള്‍ അടങ്ങിയിട്ടുണ്ടെന്നതാണ്. അതുകൊണ്ട് ലാഭകരമായി ഖനനം ചെയ്യാം. മറിച്ച്, മറ്റു സ്ഥലങ്ങളിലെ നിക്ഷേപം വളരെ വലിയ ഒരു ഭൂപ്രദേശത്തായി വ്യാപിച്ചുകിടക്കുകയാണ്. കുറച്ച് ധാതുക്കള്‍ക്കുവേണ്ടി വലിയ ഒരുഭൂപ്രദേശം ഖനനം ചെയ്യേണ്ടി വരും. തന്മൂലം ഖനനത്തിനുളള ചെലവ്, അതില്‍നിന്നു കിട്ടുന്ന ധാതുക്കളുടെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒരു പക്ഷേ, ഖനനം അത്ര ലാഭകരമായിരിക്കില്ല. മൂല്യവര്‍ദ്ധനവ് കരിമണലിന്റെ കാര്യത്തില്‍ പ്രധാനമായും രണ്ടു വിഷയമാണു നമ്മള്‍ ചിന്തിക്കേണ്ടത്. സ്വകാര്യമേഖല വേണോ പൊതുമേഖല വേണോ അതോ രണ്ടും വേണോ? കരിമണല്‍ കുഴിച്ചെടുത്ത്, അടിസ്ഥാന ധാതുക്കള്‍ വേര്‍തിരിച്ച് വില്‍ക്കണോ? അതോ ആ ധാതുക്കള്‍ ഉപയോഗിച്ചു മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കണോ? മൂല്യവര്‍ദ്ധനവിനെക്കുറിച്ചു ചിന്തിക്കുന്നതിനു മുമ്പ് നമുക്ക് കേരളത്തിലെ ധാതുലഭ്യതയും അതിന്റെ ഇന്നത്തെ വിലയും പരിശോധിക്കാം. ഭാവിയിലെ ന്യൂക്ലിയര്‍ ഇന്ധനമായ തോറിയത്തിന്റെ നിര്‍മ്മാണത്തിനായി മോണസൈറ്റ് മാറ്റി വയ്ക്കുന്നതിനാല്‍ അതിന്റെ കയറ്റുമതിയും കച്ചവടവും നടക്കുന്നില്ല. മോണസൈറ്റും ഗാര്‍നെറ്റും ഇല്ലാതെയുളള നമ്മുടെ ധാതുക്കളുടെ വില 67656 കോടി രൂപയാണ്. ഇനി ഇതിന്റെ മൂല്യവര്‍ദ്ധിതവില എന്തായിരിക്കും? അതറിയണമെങ്കില്‍, കേരളസര്‍ക്കാര്‍ സ്ഥാപനമായ കെ.എം.എം.എല്‍-ന്റെ ഏറ്റവും പ്രധാന ഉല്പന്നമായ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ കാര്യം എടുക്കാം. കിലോയ്ക്കു വെറും നാലുരൂപ വിലയുളള ഇല്‍മനൈറ്റില്‍ നിന്നാണ് കിലോയ്ക്കു 100 രൂപ വിലയുളള ടൈറ്റാനിയം ഡയോക്‌സൈഡ് നിര്‍മ്മിക്കുന്നത്. 25 ഇരട്ടി മൂല്യവര്‍ദ്ധനവ്. എങ്കില്‍ 67656 കോടി രൂപയുടെ മൂല്യവര്‍ദ്ധിത ഉത്പന്നവില എന്തായിരിക്കും? 25 ഇരട്ടി കൂട്ടിയാല്‍ കിട്ടുന്നത് 16.91 ലക്ഷം കോടിയാണ്. കിലോയ്ക്കു 4 രൂപ വിലയുളള ഇല്‍മനൈറ്റില്‍നിന്ന് ഉല്പാദിപ്പിക്കുന്ന ഒരു കിലോ ടൈറ്റാനിയം മെറ്റലിന്റെ വില എത്രയാണെന്നറിയാമോ? 25 അമേരിക്കന്‍ ഡോളര്‍. ഒരു ഡോളറിന് 46 രൂപവച്ച് കൂട്ടിയാല്‍ 1150 രൂപ. മൂല്യവര്‍ദ്ധനവു വഴി കിട്ടിയത് 287.5 ഇരട്ടി കൂടുതല്‍. അങ്ങനെ നോക്കുമ്പോള്‍ 67656 കോടി രൂപയുടെ മിനറല്‍സില്‍നിന്നു മൂല്യവര്‍ദ്ധനവു വഴി കേരളത്തിനു കിട്ടാവുന്നത് 195 ലക്ഷം കോടി രൂപ. ഐ. ആര്‍. ഇ.യുടെ പരാജയം 55 വര്‍ഷമായി ഐ.ആര്‍.ഇ. (ഇന്‍ഡ്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്) ചവറയില്‍ ഖനനവും ധാതുക്കള്‍ വേര്‍തിരിക്കലും നടത്തുന്നു. മൂല്യവര്‍ദ്ധനവിനും കേരളത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഐ.ആര്‍.ഇ. വലിയ താല്പര്യം കാണിക്കുന്നില്ല. ലോകധാതുവിപണിയില്‍ ഐ.ആര്‍.ഇ. എവിടെ നില്‍ക്കുന്നുവെന്ന് 2002-2003-ലെ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. കെ. എം. എം. എല്‍. 1984-ല്‍ 30 കോടി രൂപയുടെ മൂലധനത്തിന് 22,000 ടണ്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്പാദനശേഷിയുള്ള പ്ലാന്റ് ഉപയോഗിച്ചു പ്രവര്‍ത്തനം തുടങ്ങിയ കെ.എം.എം.എല്‍. എന്ന കേരള ഗവണ്‍മെന്റ് സ്ഥാപനം 2006-ല്‍ 40,000 ടണ്‍ ഉല്പാദനവും 300 കോടി രൂപയുടെ വില്പനയും അതിന്റെ 40 ശതമാനം ലാഭവും നേടി കേരളത്തിലെ ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനമായി വളര്‍ന്നു. 760 കോടി രൂപയുടെ വികസനം വഴി 2007-ല്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്പാദനം ഒരു ലക്ഷം ടണ്‍ ആയി ഉയര്‍ത്തുന്നു. കൂടാതെ ടൈറ്റാനിയം സ്‌പോഞ്ച് എന്ന പുതിയ ഉല്പന്നവും നിര്‍മ്മിക്കാന്‍ പോകുന്നു. പുതിയ ധാതുഘനന നയം 1998-ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നയം രാജ്യത്തെ ധാതു ക്കള്‍ പരമാവധി ചൂഷണം ചെയ്യുന്നതിനും മൂല്യവര്‍ദ്ധനവു വഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതി ലക്ഷ്യമാക്കുന്നതിനും ഈ രംഗത്തു സ്വകാര്യസംരംഭകരെയും വിദേശനിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനുമുളള രീതിയിലാണ് കാര്യങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ചൈനയുടെ വരവോടെ ധാതുക്കള്‍ കയറ്റി അയയ്ക്കുന്ന കാര്യത്തില്‍ ഐ.ആര്‍.ഇ. കടുത്ത മത്സരമാണു നേരിടുന്നത്. ഈ സാഹചര്യത്തില്‍ മൂല്യവര്‍ദ്ധനവിലൂന്നിയ ഒരു നയം കേരളവും കൈക്കൊളളണം. ബ്രിട്ടീഷുകാര്‍ 200 വര്‍ഷത്തോളം ഇന്‍ഡ്യയെന്ന കോളനിയെ ചൂഷണം ചെയ്തതുപോലെ, ഭാരതസര്‍ക്കാര്‍ സ്ഥാപനമായ ഐ.ആര്‍.ഇ. 55 വര്‍ഷമായി കേരളത്തെയും കേരളീയരെയും ചൂഷണം ചെയ്യുകയാണ്. മണ്ണു കുഴിച്ചെടുത്ത് അരിച്ച് കയറ്റി അയയ്ക്കാനായി മാത്രം ഒരു ഭാരത സര്‍ക്കാര്‍ സ്ഥാപനം നമുക്കു വേണോ? പതിനായിരം കോടിയുടെ കപടവാഗ്ദാനം നല്‍കി മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയും നമ്മളെ വഞ്ചിച്ചു. ഒട്ടും വൈകാതെ കേരള സര്‍ക്കാരും മൂല്യവര്‍ദ്ധനവിലൂന്നിയ ഒരു മൈനിംഗ് നയം പ്രഖ്യാപിക്കണം. പ്രാദേശിക എതിര്‍പ്പുകള്‍ പ്രാദേശികമായി ഖനനത്തിനെതിരെയുള്ള വികാരം തണുപ്പിക്കാനുളള ഏറ്റവും നല്ല മാര്‍ഗ്ഗം, മണ്ണിന്റെ മക്കളുടെതന്നെ ഒന്നോ രണ്ടോ സൊസൈറ്റികള്‍ രൂപീകരിച്ച് ഖനനവും ധാതുക്കള്‍ വേര്‍തിരിക്കലും അവരെ ഏല്പിക്കുക എന്നതാണ്. ഐ.ആര്‍. ഇ., കെ.എം.എം.എല്‍, സി.എം.ആര്‍.എല്‍. മുതലായ കമ്പനികള്‍ ഈ സൊസൈറ്റിയില്‍നിന്നു ധാതുക്കള്‍ വാങ്ങി മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കട്ടെ. ഇപ്പോള്‍ത്തന്നെ ധാതുക്കള്‍ വന്‍തോതില്‍ കളളക്കടത്തുവഴി തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനികളിലേക്ക് ഒഴുകുകയാണ്. ചവറ ഖനന മേഖലയിലെ ഒരു സെന്റ് ഭൂമിയിലെ കരിമണലില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളുടെ വില ചുരുങ്ങിയത് 30 ലക്ഷം രൂപ വരും. ഒരു ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 475 കിലോ ഇല്‍മനൈറ്റ,് 146 കിലോ സിര്‍ക്കണ്‍, 122 കിലോ സിലിമനൈറ്റ്, 61 കിലോ റൂട്ടൈല്‍ എന്നിവ അടങ്ങിയിട്ടുണ്ട്. 40 ച:മീറ്റര്‍ (ഒരു സെന്റ്) വിസ്താരം, ടേബിള്‍ 2-ല്‍ കൊടുത്തിരിക്കുന്ന വിലകൊണ്ടു ഗുണിക്കുക. 8 മീറ്റര്‍ വരെ ആഴത്തിലുള്ള മണ്ണില്‍ ധാതുക്കള്‍ അടങ്ങിയിട്ടുളളതിനാല്‍ വീണ്ടും 8 കൊണ്ടു ഗുണിക്കുക. 30 ലക്ഷം സത്യമാണെന്നു മനസ്സിലാകും. കഴിഞ്ഞ ദശകത്തില്‍ പല രാജ്യങ്ങളിലെയും സ്വര്‍ണ്ണഖനികള്‍ അടച്ചുപൂട്ടി. കാരണം, ഖനനം ചെയ്യുന്നതിനുവേണ്ടുന്ന ചെലവും ഖനനം ചെയ്താല്‍ കിട്ടുന്ന സ്വര്‍ണ്ണത്തിന്റെ വിലയുമായി നോക്കുമ്പോള്‍ കച്ചവടം ലാഭകരമല്ലാത്ത സ്ഥിതി. ഒരു സാധാരണ സ്വര്‍ണ്ണഖനിയിലെ ഒരു ചതുരശ്ര മീറ്റര്‍ മണ്ണ് വേര്‍തിരിച്ചാല്‍ കിട്ടുന്നത് പരമാവധി 4 ഗ്രാം സ്വര്‍ണ്ണം, ഇപ്പോഴത്തെ വിലയനുസരിച്ച് 2500 രൂപ. ചവറയിലെ ഒരു ചതുരശ്രമീറ്റര്‍ മണ്ണ് വേര്‍തിരിച്ചാല്‍ കിട്ടുന്ന ധാതുക്കളുടെ വില 9328 രൂപയാണ്. (9328 ഃ 40 ഃ 80 = 30, 00,000) തോറിയം എന്ന അമൂല്യനിധി നമ്മള്‍ ഇവിടെ വിട്ടുപോയ ഒരു പ്രധാന ധാതുവാണ് തോറിയം. വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്കുയരുന്ന ഇന്‍ഡ്യയുടെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാനുളള ഏക പോംവഴി തോറിയം ഇന്ധനം ഉപയോഗിച്ചുള്ള ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തോറിയമുള്ളത് ആസ്‌ത്രേലിയയിലാണ്, 3 ലക്ഷം ടണ്‍. രണ്ടാംസ്ഥാനം 2,90,000 ടണ്‍ ഉളള ഇന്‍ഡ്യയ്ക്കാണ്. മോണസൈറ്റില്‍ നിന്നു തോറിയം ഉല്പാദിപ്പിക്കാം. ഇന്‍ഡ്യയുടെ മൊത്തം മോണസൈറ്റ് നിക്ഷേപത്തിന്റെ അനുപാതം വച്ചു നോക്കുമ്പോള്‍ മൊത്തം തോറിയം ശേഖരമായ 2,90,000 ടണ്ണിന്റെ 17.25 ശതമാനം, അതായത് 50025 ടണ്‍ ചവറയിലുണ്ട്. ചവറയിലെ കരിമണലില്‍ 11.5 ലക്ഷം ടണ്‍ മോണസൈറ്റുണ്ട്. ചവറ സ്വദേശിയും ലോകപ്രശസ്ത ന്യൂക്ലിയര്‍ സയന്റിസ്റ്റുമായ ഡോ. പ്ലാസിഡ് റൊഡ്രിഗ്‌സിന്റെ അഭിപ്രായത്തില്‍; ഇന്‍ഡ്യയിലെ തോറിയത്തില്‍നിന്ന് 3,80,000 മെഗാവാട്ട് വൈദ്യുതി ഒരു വര്‍ഷം എന്ന കണക്കില്‍ 700 വര്‍ഷത്തേക്കു വൈദ്യുതി ഉല്പാദിപ്പിക്കാം. ഇതിന്റെ 17.25 ശതമാനമായ 65550 മെഗാവാട്ട് 700 വര്‍ഷത്തേക്ക് ചവറയുടെ സംഭാവന. ഇന്‍ഡ്യയിലെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, കുറച്ചു സ്ഥലത്തായി കേന്ദ്രീകരിച്ചിരിക്കുകയാണ് കേരളത്തിലെ ധാതുക്കള്‍. അതുകൊണ്ടുതന്നെ വളരെ പെട്ടെന്നു വലിയ ചെലവില്ലാതെ ഇതു ഖനനം ചെയ്യാന്‍ സാധിക്കും. ഇന്‍ഡ്യയ്ക്ക് മൊത്തം ആവശ്യമുള്ള വിദ്യുച്ഛക്തി വര്‍ഷങ്ങളോളം ഈ തോറിയത്തില്‍നിന്ന് ഉല്പാദിപ്പിക്കുവാന്‍ സാധിക്കും. 700 വര്‍ഷത്തേക്കു വര്‍ഷം 65550 മെഗാവാട്ട് വീതം വിദ്യുച്ഛക്തിയുടെ വില കൂടി കണക്കാക്കിയാല്‍ 195 ലക്ഷം കോടിയുടെകൂടെ എത്ര ലക്ഷം കോടി കൂട്ടാം? ഈ അത്യപൂര്‍വ്വവും വിലമതിക്കാനാവാത്തതുമായ ധാതുവിന്റെ വില കൂട്ടാതെയാണ് ഒരു ചതുരശ്ര മീറ്ററിലെ വില 9328 രൂപയായി കണക്കാ ക്കിയത്. ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ച കേരളം ഈശ്വരന്‍ ചില അമൂല്യവിഭവങ്ങള്‍ നല്‍കി കനിഞ്ഞനുഗ്രഹിച്ച ഭൂമിയിലെ അപൂര്‍വ്വം പ്രദേശങ്ങളിലൊന്നാണ് കേരളം. ലോകത്തേറ്റവും കൂടുതല്‍ എണ്ണസമ്പത്തുളളത് സൗദിഅറേബ്യയിലാണ്. സൗദി അറേബ്യയുടെ അവശേഷിക്കുന്ന എണ്ണനിക്ഷേപം 300 കോടി ബാരല്‍ എന്നാണ് കണക്ക്. ഒരു ബാരലിന് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയായ 65 അമേരിക്കന്‍ ഡോളര്‍ വച്ചു കണക്കുകൂട്ടിയാല്‍ അവരുടെ മൊത്തം എണ്ണശേഖരത്തിന്റെ വില 19500 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍. ഒരു ഡോളറിനു 45 രൂപ വച്ചു കണക്കുകൂട്ടിയാല്‍ 8,77,500 കോടി രൂപ. മൂല്യവര്‍ദ്ധനവിലൂടെ ചവറയിലെ മണ്ണില്‍നിന്നു നമുക്ക് 195 ലക്ഷം കോടി രൂപ കിട്ടും. സൗദി അറേബ്യയുടെ 8.75 ലക്ഷം കോടി എവിടെ, ചവറയുടെ 195 ലക്ഷം കോടി എവിടെ? ചുരുങ്ങിയ പക്ഷം സൗദി അറേബ്യയെക്കാള്‍ 22 ഇരട്ടി സ്വത്ത് നമുക്കുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ തലമുറയ്ക്കും ഇനി പിറക്കാനിരിക്കുന്ന തലമുറകള്‍ക്കും സുഖമായി ജീവിക്കാന്‍ ഈശ്വരന്‍ കനിഞ്ഞു നല്‍കിയ അമൂല്യസമ്പത്താണ് കരിമണല്‍. പണ്ടൊരു മന്ദബുദ്ധിയായ ചെറുപ്പക്കാരന്റെ കഷ്ടതകള്‍ കണ്ടിട്ട് ഈശ്വരന്‍ അവനെ സഹായിക്കാന്‍ തീരുമാനിച്ചു. ഈശ്വരന്‍ അവനു കുറേ സ്വര്‍ണ്ണക്കട്ടികള്‍ കൊടുത്തു. സ്വര്‍ണ്ണക്കട്ടികള്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ അവനൊരു മണ്ടന്‍ മോഹം. അന്ധന്‍മാര്‍ നടക്കുന്നതുപോലെ കണ്ണുംപൂട്ടി നടക്കണമെന്ന.് സ്വര്‍ണ്ണക്കട്ടികളുമായി അവന്‍ അന്ധനെപ്പോലെ നടന്നു. പിന്നെ സംഭവിച്ചത് എന്താണെന്ന് നമുക്ക് ഊഹിക്കാം. കരിമണലിന്റെ കാര്യത്തില്‍ ഇതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. l മാവേലിനാട്, ഫെബ്രുവരി, 2006 \oc-bpsS km¼-¯nIimkv{Xw ആഗോളരംഗം ആഗോളാടിസ്ഥാനത്തിലുള്ള പെട്രോളിയത്തിന്റെ ഉല്പാദന ഉപഭോഗ വിലനിലവാരങ്ങളെക്കുറിച്ചു മനസ്സിലായെങ്കില്‍ മാത്രമേ നീരയുടെ സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രസക്തി മനസ്സിലാകൂ. ഉയര്‍ന്ന ഉല്പാദന നിലവാരങ്ങളില്‍പ്പോലും ക്രൂഡ് ഓയിലിന്റെ വിലകുറയുന്ന ഒരു സാഹചര്യം ഇനി ഉണ്ടാവില്ല. 1999-2000 കാലഘട്ടത്തില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 12 അമേരിക്കന്‍ ഡോളറായിരുന്നു വിലയെങ്കില്‍, 2006- ല്‍ അത് 65-70 ഡോളറിലും 2007-ല്‍ 90-100 ഡോളറിലും എത്തി. ഈ വിലവര്‍ദ്ധനവിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്; ചൈനയുടെയും ഇന്‍ഡ്യയുടെയും സാമ്പത്തികരംഗത്തെ കുതിച്ചുചാട്ടവും തത്ഫലമായുള്ള ഉയര്‍ന്ന എണ്ണ ഉപഭോഗവുമാണ്. അന്താരാഷ്ട്ര എനര്‍ജി ഏജന്‍സിയുടെ കണക്കനുസരിച്ച് ലോകസമ്പദ് വ്യവസ്ഥയുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 1.8 ശതമാനമാണെങ്കില്‍, അടുത്ത 25 വര്‍ഷത്തേക്ക് എണ്ണയുടെ നില സുരക്ഷിതമാണ്. എന്നാല്‍, ഇന്‍ഡ്യയുടെയും ചൈനയുടെയും എണ്ണയുടെ ആവശ്യം ഓരോവര്‍ഷവും 10 ശതമാനം വീതം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ 50-ല്‍ കൂടുതല്‍ എണ്ണ ഉല്പാദക രാജ്യങ്ങളുടെ എണ്ണ ഉല്പാദനം 2006-ല്‍ പരമാവധിയിലെത്തിയിട്ട് താഴോട്ടുപോവുകയാണ്. ആകെ അപവാദം കസാഖിസ്ഥാന്‍, അസര്‍ബൈജാന്‍, സുഡാന്‍ മുതലായ രാജ്യങ്ങളാണ്. ലോകത്ത് ഇന്ന് അറിയപ്പെടുന്ന എണ്ണനിക്ഷേപത്തിന്റെ 90 ശതമാനവും ചൂഷണം ചെയ്തുകഴിഞ്ഞു. 188 ബില്യന്‍ ബാരല്‍ (ഒരു ബാരല്‍ = 160 ലിറ്റര്‍) ആണ് 2004-ലെ കണക്കനുസരിച്ച് അവശേഷിക്കുന്ന എണ്ണനിക്ഷേപം. ഗ്യാസ് നിക്ഷേപം 6400 ട്രില്യന്‍ ക്യുബിക്ക് അടിയും (ഒരു ട്രില്യന്‍ ക്യു. അ. = 100 മില്ല്യന്‍ ബാരല്‍ എണ്ണ). അവശേഷിക്കുന്ന എണ്ണനിക്ഷേപം 40-60 വര്‍ഷത്തേക്കും ഗ്യാസ് നിക്ഷേപം 100 വര്‍ഷത്തേക്കും മാത്രമേ തികയൂ. മറ്റൊരു കാര്യം, ആഗോള എണ്ണ ഉല്പാദനം മൊത്തത്തില്‍ രണ്ടായിരാമാണ്ടിനുശേഷം കൂടിയെങ്കിലും വലിയ ബുദ്ധിമുട്ടും ചെലവുമില്ലാതെ വാഹന ഇന്ധനമാക്കാവുന്ന 'ലൈറ്റ് സ്വീറ്റ് ക്രൂഡിന്റെ' ഉല്പാദനം ദിനംപ്രതി 20 ലക്ഷം ബാരല്‍ വീതം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ബ്രസീലിന്റെ മാതൃക ലോകം നേരിട്ട ആദ്യത്തെ എണ്ണ പ്രതിസന്ധി 1973-ലായിരുന്നു. ഈ പ്രതിസന്ധിയെ ഒരവസരമായിക്കണ്ട് ധീരമായി നേരിട്ട രാജ്യമാണു ബ്രസീല്‍. 'നാഷണല്‍ ആല്‍ക്കഹോള്‍ പ്രോഗ്രാം' എന്നപേരില്‍ എണ്ണ ഇറക്കുമതികുറയ്ക്കാന്‍ അവര്‍ പദ്ധതിയിട്ടു. കരിമ്പുകര്‍ഷകര്‍ക്ക് സബ്‌സിഡി കൊടുത്ത് കരിമ്പുകൃഷി ചെയ്യിച്ചു. കരിമ്പില്‍നിന്ന് 'എഥനോള്‍' നിര്‍മ്മിക്കാന്‍ നികുതിയിളവുകൊടുത്ത് ഡിസ്റ്റിലറികള്‍ സ്ഥാപിച്ചു. വാഹന നിര്‍മ്മാതാക്കള്‍ 25ശതമാനം മുതല്‍ 100 ശതമാനംവരെ എഥനോള്‍ ഒഴിച്ച് ഓടിക്കാന്‍ സാധിക്കുന്ന വാഹനങ്ങള്‍ നിര്‍മ്മിച്ചു. ഈ പുതിയ ഇന്ധനം പമ്പുകളിലെത്തിക്കാന്‍ സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കി. ഫലമോ ബ്രസീലില്‍ ഇന്നോടുന്ന വാഹനങ്ങളുടെ ഇന്ധനത്തില്‍ 40 ശതമാനം എഥനോള്‍ ആണ്. അമേരിക്കയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 29 രൂപ വിലയുള്ളപ്പോള്‍, ബ്രസീലില്‍ എഥനോള്‍ കലര്‍ത്തിയ വാഹന ഇന്ധനത്തിന്റെ വില അതിന്റെ പകുതിമാത്രമാണ്. കേരളത്തിന്റെ സാദ്ധ്യതകള്‍ ഈ പശ്ചാത്തലത്തിലാണ് കേരളത്തിനു മുന്നില്‍ തുറന്നുകിടക്കുന്ന ഒരു വലിയ അവസരത്തെ കാണേണ്ടത്. 40 ലക്ഷം കൃഷിയിടങ്ങളിലായി 9 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന 12 കോടി തെങ്ങ്. ഇതില്‍ ഭൂരിഭാഗം തെങ്ങുകളില്‍നിന്നും നമ്മള്‍ ചൂഷണം ചെയ്യാതെ പാഴാക്കിക്കളയുന്ന ഒരു വിഭവമാണ് നീര (കള്ള്). നീര ഉല്പാദനം നാളികേര ഉല്പാദനത്തെ ബാധിക്കുകയില്ലെന്നു മാത്രമല്ല, പലപ്പോഴും നീര ഉല്പാദിപ്പിക്കുകവഴി നാളികേര ഉല്പാദനത്തില്‍ വര്‍ദ്ധന ഉണ്ടാകുകയും ചെയ്യുമെന്നാണ് പരിചയസമ്പന്നരായ കര്‍ഷകരുടെ അഭിപ്രായം. തെങ്ങിന്റെ സാധ്യതകള്‍ Hcp sX§nÂ\n¶p icm-icn Hcp Znhkw 11/2 enäÀ \oc-In-«n-bmÂ, 12 tImSn-sX-§nÂ\n¶v Znhkw 18 tImSn enäÀ \oc In«pw. CXnÂ\n¶v Znhkw 6 tImSn enäÀ (aq-¶n-sem-¶v) FY-t\mÄ Dev]m-Zn-¸n-¡mw. Hcp-hÀjw 2190 tImSnen-äÀ FY-t\mÄ. Hcp enäÀ FY-t\m-fn\v 50 cq]-h-¨p-hn-äm hÀjw 1,09,500 tImSn-cq] In«pw. Hcp Znhkw HcmÄ 50 sX§n I-b-dp-I-bm-sW-¦nÂ, Hcp sX§n\v 5 cq] h¨v Hcp sXmgn-em-fn¡v Hcp Znhkw 250 cq] In«pw. sam¯w 24 e£w sXmgn-e-h-k-c-§Ä. sXmgn-em-fn-IÄ¡p i¼-f-am-bnam{Xw F®-hn-e-bpw D]-t`m-K-hpw hcm³t]m-Ip¶ alm-hn-]¯pw Ignª Ime-§fn C³Uy-bn F®hne- Iq-Sp-¶-Xn\p kÀ¡mÀ \ÂIn-bn-cp¶ \ymbo-I-cWw D]-t`mKw Ipd-bv¡m³ thn-bmWv F¶m-bn-cp-¶p. Gähpw IqSp-X s]t{Sm-fnbw Dev]¶-§Ä D]-tbm-Kn-¡p¶ Ata-cn-¡-bnÂt¸mepw hne Cc-«n-bm-¡n-bm D]-t`mKw A©pi-X-am\w am{X-amWv Ipd-bp-¶-Xv. At¸mĸns¶ C³Uy-bnse ØnXn ]d-bm-\ptm? C³Uy-bpsS hmÀjnI F® D]-t`mKw 2005þse 40 tImSn _mc-enÂ\n¶v 2010þ  200 tImSn-_m-c-embn Db-cpw. temIP\-Xsb sam¯-¯n FSp-¯m \½Ä F® Dev]mZn-¸n-¡p-¶-Xn-s\-¡mÄ thK-¯n D]-tbm-Kn-¨p-XoÀ¡p-I-bm-Wv. hnZq-c-a-Ãm¯ `mhn-bn temIs¯ F®-¡n-W-dp-IÄ häpw. (PÀ½-\n-bnÂ\n¶v 2007þ Cd-§nb Hcp dnt¸mÀ«v A\p-k-cn¨v Dt±iw 2030þHmsS ØnXn-K-Xn-IÄ tami-am-Ip-w). CXn\p ap¼v F®-hne _mcen\v 100 tUmf-dpw Cc-«nbpw BIpw. Cu Zpc-´s¯ t\cn-Sm³ Hcp-§m¯ cmjv{S-§Ä XIÀ¨-bn-te¡v \o§pw. temIw C¶p-hsc In«n-Ãm¯ coXn-bn-epÅ A`-bmÀ°n {]hm-l-§-fpw Iem-]-§fpw kw`-hn-¡pw. ഒരു വര്‍ഷം 21900 കോടി രൂപകിട്ടും. കര്‍ഷകന് തെങ്ങൊന്നിനു മാസം 150 രൂപവച്ചു പാട്ടംനല്‍കിയാല്‍, വര്‍ഷം 1800 രൂപ. മൊത്തം കേരളകര്‍ഷകര്‍ക്ക് 21600 കോടിരൂപ കിട്ടും. ഒരു ലിറ്ററിന് 10 രൂപ വച്ചു നികുതി പിരിച്ചാല്‍ സര്‍ക്കാരിന് 21900 കോടിരൂപ ഒരുവര്‍ഷം നികുതിയിനത്തില്‍ കിട്ടും. ഒരു ലിറ്റര്‍ പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ 25 രൂപ വച്ചു കണക്കുകൂട്ടിയാല്‍, ഭാരതസര്‍ക്കാരിന് വിദേശനാണ്യയിനത്തില്‍ ഒരു വര്‍ഷം 54750 കോടിരൂപ ലാഭിക്കാന്‍ സാധിക്കും. അതായത്, ഇന്‍ഡ്യ 2004-05 സാമ്പത്തികവര്‍ഷം ക്രൂഡോയില്‍ ഇറക്കുമതിക്കായി ചെലവാക്കിയ 1,17,000 കോടിരൂപയുടെ പകുതിയോടടുത്ത്. മള്‍ട്ടിപ്ലയര്‍ ഇഫക്ട് ഇനി സാമ്പത്തിക ശാസ്ത്രത്തിലെ 'മള്‍ട്ടിപ്ലയര്‍ ഇഫക്ട്' കൂടി കണക്കാക്കിയാലോ? യഥാര്‍ത്ഥ കണക്കിന്റെ അഭാവത്തില്‍ കേരളത്തിലെ മള്‍ട്ടിപ്ലയര്‍ 5 ആയി എടുക്കാം. അതായത്, കേരളത്തില്‍ ഒരാള്‍ക്ക് 1 രൂപകിട്ടിയാല്‍, 80 പൈസ ചെലവാക്കും, 20 പൈസ സമ്പാദിക്കും. ഒരാള്‍ ചെലവാക്കുന്നത്, മറ്റൊരാള്‍ക്കു വരുമാനമാകുന്നു എന്നതാണ് ഇവിടെ തത്ത്വം. എഥനോള്‍ വിറ്റുകിട്ടുന്ന 1,10,000 കോടിരൂപ ആത്യന്തികമായി 51/2 ലക്ഷം കോടിരൂപയുടെ ടേണ്‍ ഓവറില്‍ അവസാനിക്കും. കപ്പയുടെ സാദ്ധ്യതകള്‍ ഇനി മറ്റൊരു സാദ്ധ്യതകൂടി; കപ്പയില്‍നിന്നു ചാരായം ഉല്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ തിരുവനന്തപുരത്തെ സി.ടി.സി.ആര്‍.ഐ എന്ന ഗവേഷണസ്ഥാപനം വികസിപ്പിച്ചിട്ടു വര്‍ഷങ്ങളായി. മലയാളിക്കുവേണ്ടാത്ത ഈ സാങ്കേതികവിദ്യ, മാറിവന്ന സാഹചര്യത്തില്‍ അന്യസംസ്ഥാനക്കാര്‍ വാങ്ങിയെന്നു കേട്ടു. കേരളം ഒരുകാലത്ത് ഒരു വര്‍ഷം 75 ലക്ഷം ടണ്‍വരെ കപ്പ വിളയിച്ചു, ഇപ്പോള്‍ അത് 25 ലക്ഷം ടണ്ണില്‍ എത്തിനില്‍ക്കുന്നു. വലിയ അദ്ധ്വാനം കൂടാതെ ഇത് 50 ലക്ഷം ടണ്‍ആയി വര്‍ദ്ധിപ്പിക്കാം. ഒരു ടണ്‍ കപ്പയില്‍നിന്ന് 200 ലിറ്റര്‍ എഥനോള്‍ ഉല്പാദിപ്പിക്കാം. എങ്കില്‍ 50 ലക്ഷം ടണ്ണില്‍നിന്ന് 100 കോടി ലിറ്റര്‍ കിട്ടും. ഒരു ലിറ്ററിന് 50 രൂപവച്ച് 100 കോടിലിറ്ററിന് 5000 കോടി രൂപ കിട്ടും. ഒരു കിലോ കപ്പയ്ക്ക് 2 രൂപവച്ചു കൂട്ടിയാല്‍ കര്‍ഷകര്‍ക്ക് 1000 കോടി രൂപ കിട്ടും. sPt{Sm-^-bpsS km²y-X-IÄ sX§v, Iap-Iv, dºÀ Chbv¡v Gähpw tbmPn¨ CS-hn-f-bmWv sPt{Sm^ (Im-«m-h-W-¡v). Pe-tk-N\ kuI-cy-an-Ãm-¯ hc `qan-¡p- ]-änb Irjn. henb At\z-jWw th, കീട ശല്യം ഇല്ല, മൂന്നാംവര്‍ഷം ആദായം കിട്ടിത്തുടങ്ങും. 45 വര്‍ഷം തുടര്‍ച്ചയായി കായ്ക്കും. ഏക്കറിന് ശരാശരി 6000 കിലോ കുരുകിട്ടും; ഒരുവര്‍ഷം. ഈ കുരു കിലോയ്ക്ക് 7 രൂപ വച്ചു വില്‍ക്കുകയാണെങ്കില്‍, കര്‍ഷകന് ഏക്കറൊന്നിന് വര്‍ഷം 42,000 രൂപ കിട്ടും. വേണമെങ്കില്‍ ഇതു കുരുവായി വില്‍ക്കാതെ ഡീസലായി വില്‍ക്കാം. 3 കിലോ കുരുവിന് ഒരു ലിറ്റര്‍ ഡീസലും 2 കിലോ പിണ്ണാക്കും കിട്ടും. 6000 കിലോ കുരുവിന് 2000 ലിറ്റര്‍ ഡീസലും 4000 കിലോ പിണ്ണാക്കും കിട്ടും. പിണ്ണാക്ക് ഒന്നാന്തരം ജൈവവളമാണ്. കിലോയ്ക്ക് 5 രൂപ വച്ചു വില്‍ക്കാം. ഡീസല്‍ ലിറ്ററിന് 35 രൂപയും കിട്ടും. ഡീസലിന്റെയും പിണ്ണാക്കിന്റെയും വിലവച്ചുനോക്കുമ്പോള്‍ ഏക്കറൊന്നിന് ഒരു വര്‍ഷം 90,000 രൂപവരെ കിട്ടും. 10 ലക്ഷം ഏക്കറില്‍ ജെട്രോഫ കൃഷി ചെയ്യുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത് 4200 കോടിരൂപ. ഒരു വര്‍ഷം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കിട്ടുന്നതു 9000 കോടിരൂപ. ഒരു ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ഒരു ബയോഡീസല്‍ പ്ലാന്റിന് 250 കോടി രൂപ ചെലവുവരും. വര്‍ദ്ധിച്ച നികുതിവരുമാനം കപ്പയില്‍നിന്നു കിട്ടുന്ന 5000കോടി, ജെട്രോഫയില്‍നിന്നുകിട്ടുന്ന 9000 കോടി; ഇതിന്റെ രണ്ടിന്റേയും മള്‍ട്ടിപ്ലയര്‍ ഇഫക്ട് എന്നു പറയുന്നത്, മള്‍ട്ടിപ്ലയര്‍ 5 ആയികൂട്ടുകയാണെങ്കില്‍, വര്‍ഷം 70,000 കോടി രൂപ വരും. നീരയില്‍നിന്നുള്ള വരുമാനം മള്‍ട്ടിപ്ലയര്‍ ഇഫക്ട്‌വഴി 51/2 ലക്ഷം കോടിയാകുമെന്നു കണ്ടുവല്ലോ. ആ അഞ്ചരലക്ഷവും ഈ 70,000 വും കൂട്ടുമ്പോള്‍ കിട്ടുന്ന 6,20,000 കോടിരൂപയുടെ ക്രയവിക്രയമാണ് ഒരു വര്‍ഷം. ഈ ടേണ്‍ ഓവറിന് ശരാശരി 10 ശതമാനം നികുതിവരുമാനം കണക്കാക്കിയാലും, സംസ്ഥാന സര്‍ക്കാരിന് വര്‍ഷം 62,000 കോടിരൂപ വരുമാനം കിട്ടും. 10 ശതമാനം സെയില്‍സ് ടാക്‌സ് കണക്കുകൂട്ടിയാല്‍, നീരയില്‍നിന്നുള്ള എഥനോളിന് 21900 കോടിരൂപയും കപ്പയില്‍നിന്നുള്ള എഥനോളിന് 500 കോടിയും ജെട്രോഫയില്‍ നിന്നുള്ള ഡീസലിന് 900 കോടിരൂപയും. ആകെകിട്ടുന്ന നികുതിവരുമാനം 85300 കോടിരൂപ (62000 + 21900 + 500 + 900). സര്‍ക്കാരിന്റെ പങ്ക് സര്‍ക്കാര്‍ ചെയ്യേണ്ടത് ഇത്രമാത്രം; 'മില്‍മ'പോലൊരു സൊസൈറ്റി രൂപീകരിക്കുക. എല്ലാ ജില്ലകളിലും ഓരോ ഡിസ്റ്റിലറിയും ഡീസല്‍ പ്ലാന്റും സ്ഥാപിക്കുക. പ്രൈമറി സൊസൈറ്റികള്‍ ഗ്രാമങ്ങളില്‍നിന്നു നീരയും ജെട്രോഫയും കപ്പയും ശേഖരിച്ചു ജില്ലാ കേന്ദ്രങ്ങളില്‍ എത്തിക്കുക. അവിടെ ഇതുപയോഗിച്ച് എഥനോളും ഡീസലും ഉല്പാദിപ്പിക്കുക. 'കേരള ബയോ-പെട്രോള്‍', 'കേരള ബയോ-ഡീസല്‍' എന്നീ ബ്രാന്‍ഡ് നെയിം കൊടുത്ത് പമ്പുകളിലൂടെ വില്‍ക്കുക. കേരളത്തില്‍ ഇന്ന് 1500-ലധികം പെട്രോള്‍/ ഡീസല്‍ പമ്പുകളുണ്ട്. അവിടെയെല്ലാം ബയോ പെട്രോളിനും ബയോ ഡീസലിനും ഓരോ കൗണ്ടര്‍ സ്ഥാപിക്കുക; ഒപ്പം പുതിയ വിതരണകേന്ദ്രങ്ങളും തുടങ്ങുക. ബ്രസീലില്‍ നിന്നു സാങ്കേതിക വിദ്യകൊണ്ടുവന്ന് ഇപ്പോള്‍ നിലവിലുള്ള പെട്രോള്‍/ ഡീസല്‍ എഞ്ചിനുകള്‍ക്കു ബയോ പെട്രോളിലും ബയോഡീസലിലും ഓടുന്നതിനു വേണ്ടുന്ന മാറ്റങ്ങള്‍ ചെയ്യാം. 2005-ലെ കണക്കനുസരിച്ച്, 1500 പമ്പുകളിലൂടെ കേരളത്തില്‍ 45 കോടി ലിറ്റര്‍ പെട്രോളും 135 കോടി ലിറ്റര്‍ ഡീസലുമാണ് പ്രതിവര്‍ഷം ചെലവാകുന്നത്. മിച്ചം വരുന്നത് നമുക്ക് കേന്ദ്രത്തിനും അയല്‍ സംസ്ഥാനങ്ങള്‍ക്കും വില്‍ക്കാം. മലിനീകരണമില്ലാത്ത ഇന്ധനമെന്ന നിലയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍പോലും ഇതു വാങ്ങാന്‍ തയ്യാറാകും. യൂറോപ്പില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് വിമാനംപോലും പറത്തിത്തുടങ്ങി. കുടുംബശ്രീയുടെ സാദ്ധ്യതകള്‍ കുടുംബശ്രീ യൂണിറ്റുകള്‍ വഴി യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ക്കയറാനും നീര ഉല്പാദിപ്പിക്കാനും ജനങ്ങള്‍ക്ക് പരിശീലനം നല്‍കിയാല്‍, 25 ലക്ഷം കേരളീയര്‍ക്ക് മാസം 7500 രൂപവീതം വരുമാനമുളള തൊഴില്‍കിട്ടും. ഇന്ന് ഗള്‍ഫില്‍ ജോലിചെയ്യുന്ന 18.4 ലക്ഷം മലയാളികളില്‍ 36 ശതമാനത്തിനും മാസവരുമാനം 6000 രൂപയില്‍ താഴെയാണ്! ഒരു ദൗത്യമായി ഏല്പിച്ചാല്‍ നമ്മുടെ ഗവേഷണസ്ഥാപനങ്ങളോ എഞ്ചിനീയറിംഗ് കോളജുകളോ തെങ്ങില്‍ കയറാനുള്ള നല്ല യന്ത്രങ്ങള്‍ വികസിപ്പിക്കും. ഒപ്പം തെങ്ങില്‍നിന്ന് നീര ഉല്പാദിപ്പിക്കുന്ന ജോലിതന്നെ ഇപ്പോള്‍ ചെയ്യുന്നതില്‍ നിന്നു വ്യത്യസ്തമായും വളരെ അനായാസമായും ചെയ്യാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ രൂപപ്പെടുത്തും. ഇന്നു കാണുന്ന കുടത്തിനും കത്തിക്കും പകരം ഈ തൊഴിലിന്റെ കാര്യക്ഷമത കൂട്ടാനുതകുന്ന ആധുനിക ഉപകരണങ്ങള്‍ അടങ്ങുന്ന ഒരു കിറ്റുതന്നെ വികസിപ്പിച്ചെടുക്കാം. ഈ പദ്ധതി ഒരു വിജയമാണെങ്കില്‍ പുതിയൊരു കേരള മോഡല്‍ വികസനം ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടും. മാവേലിനാട് യാഥാര്‍ത്ഥ്യമാകുന്നു tIc-f-¯n-emsI 10 e£-t¯mfw sNdp-InS dºÀ IÀj-I-cp-v. 2005-þse IW-¡-\p-k-cn¨v C³Uy-bn sam¯w dºÀ Irjn-sN-¿p¶ 5,12,500 slIvS-dn 88.4 iX-am-\hpw sNdp-InS¡mcpsS hI-bm-Wv. Hcp sNdp-InS dºÀ IÀj-Isâ തോട്ടത്തിന്റെ ശരാശരി വലുപ്പം 1-1 1/2 ഏക്കറാണ്. ചെറുകിടക്കാരെകൂടാതെ റബ്ബര്‍ത്തോട്ടം മേഖലയില്‍ 275 വന്‍കിട തോട്ടങ്ങളാണുള്ളത്. ഇനി, 2005-ല്‍ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് അധികം കിട്ടിയ ആയിരം കോടിരൂപയിലേക്കു വരാം. ഈ ആയിരംകോടി ചുരുങ്ങിയത് 10 ലക്ഷം പേര്‍ക്കായി വീതിക്കപ്പെട്ടു. അതായത് ശരാശരി 10,000 രൂപ വീതം ഓരോ കര്‍ഷകനും അധികം കിട്ടി. ഇത് ഏക്കറൊന്നിന് അവരുടെ ശരാശരി വരുമാനമായ 7000-8000 രൂപയ്ക്കു പുറമേയാണ്. ഇതേ അവസ്ഥയാണ് തെങ്ങിന്റെ കാര്യത്തിലും. 40 ലക്ഷം കൃഷിയിടങ്ങളിലായി 9 ലക്ഷം ഹെക്ടറിലാണ് 12 കോടിതെങ്ങ്. 40 ലക്ഷം കര്‍ഷകര്‍. ശരാശരി കൃഷിയിടത്തിന്റെ വലിപ്പം 50സെന്റ്. വര്‍ഷം 22,000 കോടി രൂപ പാട്ടം ഇനത്തില്‍ 40 ലക്ഷം കര്‍ഷകര്‍ക്കായി കിട്ടും. അതായത,് ശരാശരി 55,000 രൂപ ഒരു കര്‍ഷകന് ഒരു വര്‍ഷത്തില്‍ തേങ്ങയില്‍ നിന്നുള്ള വരുമാനംകൂടാതെ അധികമായി കിട്ടും. ഇനി ഇടവിളയായി ജെട്രോഫയില്‍നിന്നു കിട്ടാവുന്ന 4200 കോടിരൂപയും കപ്പയില്‍നിന്നു കിട്ടാവുന്ന 1000 കോടിരൂപയും കൂട്ടിയാല്‍ 5200 കോടിരൂപ ഒരുവര്‍ഷം. ഇത് കമുക്, റബ്ബര്‍, തെങ്ങ് മുതലായവയ്ക്ക് ഇടവിളയായും അല്ലാതെയും കപ്പയും ജെട്രോഫയും കൃഷിചെയ്യുന്ന 10 ലക്ഷം കര്‍ഷകര്‍ക്കു കിട്ടും. ശരാശരി ഒരു കര്‍ഷകന് വര്‍ഷം 52,000 രൂപ. രണ്ടിന്റെയും ശരാശരി കണക്കുകൂട്ടിയാല്‍ കേരളത്തിലെ 50 ലക്ഷം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രതിവര്‍ഷം 53500 രൂപ വീതം ക്ഷേമനിധി വിതരണം ചെയ്താല്‍ എന്തായിരിക്കും സ്ഥിതി. ഇനി തൊഴിലാളികളുടെ കാര്യം എടുക്കാം. മാസം 7500 രൂപ വച്ചുകൂട്ടിയാല്‍ 25 ലക്ഷം പേര്‍ക്ക് വര്‍ഷം 90,000രൂപ വച്ച് വരുമാനം കിട്ടും. മൊത്തത്തില്‍ കണക്കുകൂട്ടിയാല്‍ കേരളത്തിലെ 75 ലക്ഷം കുടുംബങ്ങള്‍ക്കു ശരാശരി 71750 രൂപവീതം ([53,500 + 90,000]/2) വാര്‍ഷികവരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്ന പദ്ധതി, അതും സര്‍ക്കാരിന്റെ പത്തു പൈസ ചെലവില്ലാതെ! ഇന്‍ഡ്യയില്‍ ദരിദ്രരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഒരു രൂപ ചെലവാക്കുമ്പോള്‍ യഥാര്‍ത്ഥ ഗുണഭോക്താവിന് 15 പൈസ മാത്രമാണ് കിട്ടുന്നത്. ഈ പദ്ധതിവഴി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു വര്‍ഷം കിട്ടാന്‍ സാദ്ധ്യതയുള്ളത് 1,24,000 കോടിരൂപയാണ്. കേരളത്തിലെ 75ലക്ഷം കുടുംബങ്ങളുടെ (ഒരു കുടുംബത്തില്‍ 4 അംഗങ്ങള്‍ വീതം കൂട്ടിയാല്‍ 3 കോടി ജനങ്ങള്‍) ക്ഷേമത്തിനായി പ്രതിവര്‍ഷം 1,24,000 കോടിരൂപ വീതം ചെലവാക്കാന്‍ സര്‍ക്കാര്‍ നാളെ തീരുമാനിച്ചുവെന്ന് കരുതുക. അതിന്റെ 15 ശതമാനമായ 18600 കോടിരൂപ മാത്രമേ ഗുണഭോക്താക്കള്‍ക്ക് കിട്ടൂ. ഇനി 1,24,000 കോടി രൂപ ജനങ്ങള്‍ക്കു കിട്ടണമെങ്കില്‍ സര്‍ക്കാര്‍ എത്ര ചെലവാക്കണം? ചുരുങ്ങിയത് 8,26,667 കോടിരൂപ. ജനങ്ങളുടെ ക്ഷേമത്തിനായി ഓരോ വര്‍ഷവും സര്‍ക്കാര്‍ അത്രയും തുക ചെലവാക്കുന്നതിനു തുല്യമായ പ്രയോജനമല്ലേ ഈ പദ്ധതികൊണ്ടുളളത്. 1,24,000 കോടിരൂപ കേരളത്തിലെ സാധാരണക്കാര്‍ക്ക് അധികം കിട്ടുമ്പോള്‍ ദരിദ്രരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ചെലവാക്കേണ്ടിവരുന്നത് കുറയും, അല്ലെങ്കില്‍, അര്‍ഹരായവര്‍ക്കു കൂടുതല്‍ നല്‍കാന്‍ സാധിക്കും. ചുരുക്കത്തില്‍ മാവേലിനാടെന്ന സ്വപ്നഭൂമി യാഥാര്‍ത്ഥ്യമാകും. മാവേലിനാട്, മേയ്, 2006 എഡ്യൂക്കേഷണല്‍ ടൂറിസം ഉന്നതവിദ്യാഭ്യാസം: ഗുണനിലവാരത്തകര്‍ച്ച ഇന്‍ഡ്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസമേഖലയിലെ ഗവേഷണത്തിന്റെ നിലവാരത്തകര്‍ച്ച രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. അന്താരാഷ്ട്ര ഗവേഷണ മാസികകളില്‍ 1990- കളില്‍ പ്രസിദ്ധീകരിച്ച 2756 ലേഖനങ്ങളില്‍ ഇന്‍ഡ്യക്കാരുടെ സംഭാവന 158 ല്‍ ഒതുങ്ങി. അതില്‍ത്തന്നെ ഇന്‍ഡ്യയില്‍ താമസിക്കുന്ന ഇന്‍ഡ്യക്കാരുടെ സംഭാവന 8 - ആണ്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള 'അണ്‍ക്ടാഡി'ന്റെ (UNCTAD) 2005-ലെ വേള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് റിപ്പോര്‍ട്ട് അനുസരിച്ചു ഗവേഷണങ്ങള്‍ക്കായി ലോകം മുഴുവന്‍ ചെലവാക്കുന്ന തുകയുടെ 70 ശതമാനവും മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകളുടെ വകയാണ്. 2002-ല്‍ ഇത്തരം 700 കമ്പനി ചെലവാക്കിയത് 300 ബില്യണ്‍ ഡോളറായിരുന്നു. ഇതിന്റെ 13 ശതമാനവും വികസ്വരരാഷ്ട്രങ്ങളിലാണ് ചെലവാക്കിയത്. ഈ ശതമാനം ഇനിയും കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗവേഷണഫലങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നല്കുന്നതുവഴിയുള്ള ആഗോള വാര്‍ഷികവരുമാനം 100 ബില്യണ്‍ ഡോളറാണ്. ലൈഫ് സയന്‍സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ബയോടെക്‌നോളജി, നാനോടെക്‌നോളജി, ഇക്കണോമിക്‌സ്, ആള്‍ട്ടര്‍നേറ്റീവ് എനര്‍ജി എന്നീ മേഖലകള്‍ക്കു പുറമേ കേരളത്തിന്റെ ഏറ്റവും വലിയ ധാതുസമ്പത്തായ ചവറയിലെ കരിമണലിലെ ധാതുക്കളില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉതകുന്ന ഗവേഷണങ്ങളിലൂന്നിയ അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരളത്തില്‍ തുടങ്ങണം. വിദ്യാഭ്യാസ ടൂറിസം മാതൃരാജ്യത്തുനിന്നു വിദേശത്ത് വിദ്യാഭ്യാസത്തിനായി പോകുന്നവര്‍ ആഗോളമായി പ്രതിവര്‍ഷം 20 ലക്ഷത്തോളം വരും. പ്രധാനമായി 75 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, 21 രാജ്യത്തായാണു പഠിക്കുന്നത്. 2004-ല്‍ ഇതു 36 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ (1,65,600 കോടി രൂപ) ബിസിനസ്സായിരുന്നു. ഈ വഴി ഏറ്റവും കൂടുതല്‍ വരുമാനം നേടിയത് അമേരിക്കയായിരുന്നു; 13 ബില്യണ്‍ ഡോളര്‍ (59800 കോടി രൂപ). അമേരിക്കയുടെയും ബ്രിട്ടന്റെയും മാര്‍ക്കറ്റ് വിഹിതം 51 ശതമാനമായിരുന്നു. ബ്രിട്ടന്‍ 5.5 ബില്യണ്‍ ഡോളറും ആസ്‌ത്രേലിയ 3.6 ബില്യണ്‍ ഡോളറും ഈ ഇനത്തില്‍ നേടി. അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ അഞ്ചുരാജ്യത്തിന്റെ മാര്‍ക്കറ്റ് വിഹിതം 77 ശതമാനമായിരുന്നു (27.72 ബില്യണ്‍ ഡോളര്‍). ബാക്കിയുള്ള 16 രാജ്യത്തിന്റെ വിഹിതം 23 ശതമാനം (8.28 ബില്യണ്‍ ഡോളര്‍) മാത്രമായിരുന്നു. ഇനി ഏതൊക്കെ രാജ്യത്തു നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പഠിക്കാന്‍ പോകുന്നത് എന്നൊന്നു പരിശോധിക്കാം. 20 ശതമാനം വിദ്യാര്‍ത്ഥികളും ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ഇന്‍ഡ്യ, ജപ്പാന്‍, കൊറിയ എന്നീ 4 രാജ്യത്തു നിന്നുള്ളവരാണ്. ആകെ വിദ്യാര്‍ത്ഥികളുടെ 60 ശതമാനം 20 രാജ്യത്തു നിന്നുള്ളവരാണ്. അമേരിക്കയിലും ബ്രിട്ടനിലുമുള്ള വിദേശവിദ്യാര്‍ത്ഥികള്‍ അമേരിക്ക (2004-05) ബ്രിട്ടന്‍ (2003-04) രാജ്യം ആകെ എണ്ണം രാജ്യം ആകെ എണ്ണം (1) ഇന്‍ഡ്യ 80466 (1) ചൈന 47740 (2) ചൈന 62533 (2) ഇന്‍ഡ്യ 14625 (3) തെക്കന്‍ കൊറിയ 53358 (3) യു. എസ്. എ. 13380 (4) ജപ്പാന്‍ 42215 (4) മലേഷ്യ 11805 (5) കാനഡ 28140 (5) ഹോംകോംഗ് 10575 (6) തായ്‌വാന്‍ 25914 (6) ജപ്പാന്‍ 6395 (7) മെക്‌സിക്കോ 13063 (7) നൈജീരിയ 5940 (8) ടര്‍ക്കി 12474 (8) തായ്‌വാന്‍ 5710 (9) ജര്‍മ്മനി 8640 (9) പാകിസ്ഥാന്‍ 4380 (10) തായ്‌ലന്‍ഡ് 8637 (10) സൈപ്രസ് 4210 (11) യു. കെ. 8236 (12) ഇന്‍ഡൊനേഷ്യ 7760 (13) കൊളംബിയ 7334 (14) ബ്രസീല്‍ 7244 (15) ഹോംകോംഗ് 7180 (16) കെനിയ 6728 (17) ഫ്രാന്‍സ് 6555 (18) നൈജീരിയ 6335 (19) പാകിസ്ഥാന്‍ 6296 (20) മലേഷ്യ 6142 (21) വെനസ്വേല 5279 (22) റഷ്യ 5073 (23) നേപ്പാള്‍ 4861 (24) ജമൈക്ക 4368 (25) സിങ്കപ്പൂര്‍ 3769 അമേരിക്കയില്‍ ആകെയുള്ള 2700- ഓളം കോളജുകളിലും യൂണിവേഴ്‌സിറ്റികളിലുമായി 2004-05-ല്‍ ആകെ പഠിച്ച 1,39,94,869 വിദ്യാര്‍ത്ഥികളില്‍ നാലുശതമാനമായ 5, 65, 039 വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇനി ഏതൊക്കെ ക്ലാസ്സുകളിലേക്കുള്ള പഠിത്തത്തിനാണു കുട്ടികള്‍ രാജ്യം വിടുന്നതെന്നു പരിശോധിക്കാം. യു. എസ്. എ. (2004 - 2005) യു. കെ. (2003.04) (1) ഡോക്ടറല്‍/ (1) മാസ്റ്റര്‍ബിരുദം/ ഗവേഷണവിദ്യാര്‍ത്ഥികള്‍ 3, 31, 971 ഗവേഷണം 43195 (2) മാസ്റ്റര്‍ ബിരുദം 97357 (2) മാസ്റ്റര്‍ ബിരുദം 1, 13, 360 (3) ബാച്ചിലര്‍ ബിരുദം 26724 (3) ആദ്യത്തെ ബിരുദം 1, 14, 820 (4) അസോസ്സിയേറ്റ് ബിരുദം 84376 (4) ബാച്ചിലര്‍ ബിരുദം 28685 (5) മറ്റു പഠനങ്ങള്‍ 24609 മാസ്റ്റര്‍ബിരുദം, ഗവേഷണം, ഡോക്ടറല്‍ പഠനം മുതലായ കാര്യങ്ങള്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനമായി രാജ്യം വിടുന്നതെന്നു ചുരുക്കം. ഇനി ഏതൊക്കെ വിഷയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനമായി പഠിക്കുന്നതെന്നു പരിശോധിക്കാം. യു. എസ്. എ. (2004-05) യു. കെ. (2003-04) hnjbw A´m-cmjv{S BsI hnjbw A´m-cmjv{S Cu hnjbw hnZymÀ°n-IÄ hnZymÀ°n-I-fn hnZymÀ°n-IÄ ]Tn-¡p¶ BsI Ch-cpsS % hnZymÀ°n-I-fn അ. വി. % A{Kn-IĨÀ 7519 1.3 _nkn-\Êv amt\-Pvsaâv 71975 24% _nkn-\Êv amt\-Pvsaâv 100079 17.7 F³Pn-\o-b-dnwKv 37970 28% FUyqt¡-j³ 15697 2.8 tkmjyÂ, F¡-tWm-an-Ivkv, s]mfn-änIvkv 27505 14% F³Pn-\ob-dnwKv 92952 16.5 emwtKz-Pkv 20115 15% ss^³ & Ass¹Uv BÀ«v 28063 5.0 Iw]yq-«À kb³kv 22380 16% sl¯v s{]m^-j³kv 26301 4.7 k_vPIvSvkv AsseUv Sp lypam-\n-äokv 15850 2.8 saUn-kn³ 16160 6% am¯-am-änIvkv & Iw]yq-«À kb³kv 50747 9.0 \nbaw 14450 17% {Intb-äohv BÀSvkv & Unssk³ 15370 11% ^nkn-¡Â & sse^v kb³kv 49499 8.8 FUypt¡-j³ 12840 7% tkmjy kb³kv 46085 8.2 _tbm-f-Pn-¡Â kb³kv 12540 9% ^nkn-¡Â kb³kv 8850 12% aäp -hnj-b-§Ä-þ-\n-b-aw, 10.6 BÀ¡n-sS-Iv¨zÀ, _nÂUnwKv & tPÀW-en-kw, sse{_dn kb³kv, ¹m\nwKv 7790 16% I½yq-Wn-t¡-j³ sSIvt\m-f-Pn, saUn-kn³ & sUân-Ìdn 7100 13% anen-«-dn sSIvtനാളജി മുതലായവ. 59700 lypam-\n-äokv 7670 8% Cw¥ojv emwtKzPv 16133 2.6 amkv I½yq-Wn-t¡-j³ & ഡോകyp-sa-tâ-j³ 6035 13% hnjbw {]Jym]n-¡m-¯Xv 27982 5.1 am¯-am-än-¡Â kb³kv 4705 15% Iwss_-³Uv 4045 3% {]mtbm-KnI ]cn-io-e\w 28432 5.0 A{Kn-IĨÀ & dnte-äUv സബ്ജക്ട്‌സ് 2060 13% ആകെ 5, 65, 039 shän-\dn & A{Kn-IĨÀ (4%) kb³kv 485 12% ആകെ 300045 (13%) അമേരിക്കയിലെ വിദ്യാഭ്യാസത്തിനായുള്ള ഫീസ് കണക്കുകൂട്ടുമ്പോള്‍ കോഴ്‌സിന്റെ പ്രാധാന്യം, വലുപ്പം-ബാച്ചിലര്‍, മാസ്റ്റര്‍ മുതലായവ, യൂണിവേഴ്‌സിറ്റിയുടെ നിലവാരം ഇവ അനുസരിച്ച് ഇതു കൂടുകയും കുറയുകയും ചെയ്യും. എങ്കിലും ശരാശരി ഒരു വര്‍ഷത്തെ ഫീസ് 16,000 ഡോളര്‍ വരും. ഒരു വര്‍ഷത്തെ ജീവിതച്ചെലവും അത്രതന്നെ വരും. ഇതു മനസ്സിലാകണമെങ്കില്‍ കഴിഞ്ഞവര്‍ഷം അമേരിക്ക സമ്പാദിച്ച 13 ബില്യണ്‍ ഡോളറിന്റെ കണക്കു പരിശോധിച്ചാല്‍ മതി. 2004-05 - അമേരിക്കയിലെ ആകെ വിദേശവിദ്യാര്‍ത്ഥികള്‍ - 5, 65, 039 ഫീസില്‍നിന്നുള്ള വരുമാനം 8, 997, 000, 000 ജീവിതച്ചെലവ് 9, 604, 000, 000 ആകെ 18, 601, 000, 000 കുറയ്ക്കുക- സ്‌കോളര്‍ഷിപ്പിനത്തിലും മറ്റും അമേരിക്ക നല്‍കിയ സാമ്പത്തികസഹായം (30.8%) 5, 773, 000, 000 കൂട്ടുക- വിദ്യാര്‍ത്ഥിയുടെ ജീവിതപങ്കാളിയുടെയും (ഭാര്യ/ഭര്‍ത്താവ്) മക്കള്‍, ആശ്രിതര്‍ ഇവരുടെയും ചെലവ് 421, 000, 000 13, 290, 000, 000 ഓരോ വിദ്യാര്‍ത്ഥിയും ഫീസിനത്തില്‍ ചെലവാക്കിയ തുകയുടെ അത്രതന്നെയോ അതില്‍ കൂടുതലോ ജീവിതെച്ചലവിനും ചെലവാക്കിയെന്നു സാരം. ജീവിതച്ചെലവു കണക്കുകൂട്ടുമ്പോള്‍ കുടുംബമായി വന്നു താമസിച്ചു പഠിക്കുന്നവരുടെ കാര്യത്തില്‍, ജീവിത പങ്കാളിയുടെയും കുട്ടികളുടെയും ചെലവിന്റെ കണക്കുകൂടി പരിശോധിക്കണം, അല്ലെങ്കില്‍ ആ ഇനത്തില്‍ ആതിഥേയ രാജ്യത്തിനു കിട്ടാവുന്ന വരുമാനം. അമേരിക്കയിലെ കണക്കുകള്‍ ഒന്നു പരിശോധിക്കാം. ആകെ വിദേശവിദ്യാര്‍ത്ഥികളില്‍ വിവാഹിതരുടെ ശതമാനം 11.4% വിവാഹിതരില്‍ ജിവിതപങ്കാളികൂടെ അമേരിക്കയില്‍ താമസിക്കുന്നവര്‍ 85% ജീവിതപങ്കാളികള്‍ (ആകെ എണ്ണം - 2004-05) 64382 ജീവിതപങ്കാളിക്കുവേണ്ടി ചെലവാക്കിയത് (വിദ്യാര്‍ത്ഥിയുടെ ജീവിതച്ചെലവിന്റെ 25%) 25% ജീവിതപങ്കാളികളുടെ ചെലവിനത്തില്‍ കിട്ടിയ ആകെ വരുമാനം 285, 000, 000 ആകെ ദമ്പതിമാരുടെ (വിദേശവിദ്യാര്‍ത്ഥികള്‍) എണ്ണം 64382 ഓരോ ദമ്പതിമാരുടെയും കുട്ടികളുടെ എണ്ണം 0.6 ആകെ കുട്ടികളുടെ എണ്ണം 38580 കുട്ടികള്‍ക്കുവേണ്ടി വന്ന അധികചെലവ് 20.06% കുട്ടികളുടെ ചെലവിനത്തില്‍ കിട്ടിയ ആകെ വരുമാനം 136, 000, 000 കുട്ടികളുടെയും ജീവിതപങ്കാളികളുടെയും ചെലവിനത്തില്‍ ആകെ കിട്ടിയത് 421, 000, 000 അമേരിക്കയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇനി ഇന്‍ഡ്യയില്‍നിന്ന് അമേരിക്കയിലേക്കു പഠിക്കാന്‍പോയ വിദ്യാര്‍ത്ഥികളുടെ കണക്ക് പരിശോധിക്കാം. 2004-05 ല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയിലേക്കു പഠിക്കാന്‍ അയച്ചത് ഇന്‍ഡ്യയായിരുന്നു-80466 വിദ്യാര്‍ത്ഥികള്‍. 1993-94-ലെ 34796ല്‍ നിന്ന് 2003-04-ല്‍ ഇത് 79736ല്‍ എത്തി. ഇതിന്റെ 79 ശതമാനവും മാസ്റ്റര്‍ ബിരുദത്തിനും ഡോക്ടറേറ്റിനും പഠിക്കുന്നവരായിരുന്നു. 17 ശതമാനം ബാച്ചിലര്‍ ബിരുദത്തിനും 4 ശതമാനം മറ്റു കോഴ്‌സുകള്‍ക്കുമാണ് പഠിച്ചിരുന്നത്. ഇന്‍ഡ്യയിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സംഖ്യ 2004-ലെ 93 ലക്ഷത്തില്‍ നിന്നു 2008-ല്‍ 110 ലക്ഷമായി ഉയരും എന്നാണു പ്രതീക്ഷ. ഇന്‍ഡ്യയുടെ സാമ്പത്തിക പുരോഗതിക്കനുസരിച്ച്, വിദേശവിദ്യാഭ്യാസത്തിനു പോകാന്‍ സാദ്ധ്യതയുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും ആനുപാതികമായ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. 2005-ല്‍ 1,60,000 വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍നിന്നു വിദേശപഠനത്തിനായി പോയി. ഇവരുടെ ചെലവുകള്‍ക്കായി 4 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍നിന്ന് അയച്ചു. കേരളത്തിന്റെ സാദ്ധ്യതകള്‍ ഇനി ഈ രംഗത്ത് കേരളത്തിന്റെ സാദ്ധ്യതകളെക്കുറിച്ചു വിലയിരുത്താം. എന്റെ അഭിപ്രായത്തില്‍ സ്ഥലപരിമിതി ഒരു വലിയ പ്രശ്‌നമാണു നമ്മുടെ നാട്ടില്‍. ഇടുക്കിജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍ പല വലിയ തേയിലത്തോട്ടങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. അങ്ങനെയുള്ള ഒരു 5000 ഏക്കര്‍ സ്ഥലം കണ്ടെത്തുകയാണെങ്കില്‍ അവിടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിഒരു കാമ്പസ് സൃഷ്ടിക്കുക (എഡ്യുക്കേഷന്‍ സിറ്റി). അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൃഷ്ടിക്കാന്‍ എന്‍.ആര്‍.ഐ. കള്‍ ഉള്‍പ്പെടെ സ്വകാര്യസംരംഭകരെ ക്ഷണിക്കുക. അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രശസ്ത യൂണിവേഴ്‌സിറ്റികളെയും ഇങ്ങോട്ടു ക്ഷണിക്കുക. അവര്‍ക്കും ഇവിടെ അതേപേരില്‍ത്തന്നെ സ്ഥാപനം തുടങ്ങാം. ഫീസ് കുറവാണെങ്കില്‍ ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും ധാരാളം കുട്ടികള്‍വരും. ഹൈറേഞ്ചിലെ കാലാവസ്ഥയും ഒരാകര്‍ഷണമായിരിക്കും. തുടക്കത്തില്‍ എന്‍ജിനീയറിംഗില്‍ ഗ്രാഡ്വേറ്റ്, മാസ്റ്റര്‍, ഡോക്ടറല്‍ ബിരുദപഠനം, മാനേജ്‌മെന്റില്‍ മാസ്റ്റര്‍, ഡോക്ടറല്‍ പഠനം, മെഡിസിനില്‍ ബാച്ചിലര്‍, മാസ്റ്റര്‍, ഡോക്ടറല്‍ പഠനം, അങ്ങനെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യക്കാരുള്ള വിഷയങ്ങളില്‍ ക്ലാസ്സ് തുടങ്ങുക. ഗവേഷണത്തിനു പ്രാധാന്യമുള്ള, വലിയ സ്വയംഭരണാധികാരമുള്ള കോളജുകള്‍ ആയിരിക്കണം തുടങ്ങേണ്ടത്. അമേരിക്കയിലെ എം.ഐ.ടി. എന്ന സ്ഥാപനത്തില്‍ 30,000 വിദ്യാര്‍ത്ഥികളും 3000 അദ്ധ്യാപകരുമുണ്ട്. നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ ഒരു കാരണവശാലും തുടങ്ങാന്‍ അനുവദിക്കരുത്. ഫീസിന്റെ കാര്യത്തില്‍ ഓരോ സ്ഥാപനത്തിനും സ്വാതന്ത്ര്യം നല്‍കുക. അവിടെ നിയന്ത്രണം വരുമ്പോള്‍, നിലവാരം താഴോട്ടുപോയെന്നു വരാം. നമ്മുടെ ലക്ഷ്യം, 5 വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് 1 ലക്ഷം വിദ്യാര്‍ത്ഥികള്‍ കേരളത്തിനു വെളിയില്‍നിന്നും ഇന്‍ഡ്യയ്ക്കു വെളിയില്‍നിന്നും വരണം. ശരാശരി ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് ഒരു വര്‍ഷം 3-4 ലക്ഷം രൂപ ഫീസിനത്തിലും 1-2 ലക്ഷം രൂപ ജീവിതച്ചെലവിനത്തിലും കിട്ടുകയാണെങ്കില്‍, ഒരു വര്‍ഷം 5000 കോടിരൂപ വരുമാനമു ണ്ടാക്കാം. വിദേശസ്ഥാപനങ്ങള്‍ വരുമ്പോള്‍ വിദേശ അദ്ധ്യാപകരും വിദേശവിദ്യാര്‍ത്ഥികളും വരും. കര്‍ണ്ണാടകത്തിലെ മണിപ്പാല്‍ പോലെ നമ്മുടെ ഇടുക്കി ഒരു വലിയ വിദ്യാഭ്യാസകേന്ദ്രമായി ഉയരും. കേരളവും നിലവാരത്തകര്‍ച്ചയും യൂണിവേഴ്‌സിറ്റിതലത്തിലുള്ള വിദ്യാഭ്യാസനിലവാരത്തിന്റെ കാര്യത്തില്‍, അഖിലേന്‍ഡ്യാടിസ്ഥാനത്തില്‍ കേരളത്തിന്റെ സ്ഥാനം 17-ാം റാങ്കാണ്. ഇന്‍ഡ്യയിലെ ഏറ്റവും നല്ല 200 കോളേജിന്റെയും 200 സ്‌കൂളിന്റെയും പട്ടിക തയ്യാറാക്കിയപ്പോള്‍, അതില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലുമില്ല. ഈ പേരുദോഷം മാറിക്കിട്ടും അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ വരുമ്പോള്‍. ഇന്‍ഡ്യയിലെ ഉന്നതവിദ്യാഭ്യാസരംഗം എന്നു പറയുന്നത് 2007-ലെ കണക്കനുസരിച്ചു 350 യൂണിവേഴ്‌സിറ്റിയും ഈ യൂണിവേഴ്‌സിറ്റികളില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന 18,000 കോളേജുമാണ്. ഈ കോളജുകളില്‍ ഭൂരിപക്ഷവും ലാബും നല്ല ലൈബ്രറിയും മറ്റു പഠനസൗകര്യങ്ങളും നിലവാരമുള്ള ഗവേഷണ തല്പരരായ അദ്ധ്യാപകരും ഇല്ലാത്ത വെറും ട്യൂട്ടോറിയല്‍ കോളേജുകള്‍ക്കു തുല്യമാണ്. ഇന്‍ഡ്യയിലെ അണ്ടര്‍ ഗ്രാഡ്വേറ്റ് വിദ്യാര്‍ത്ഥികളില്‍ 89 ശതമാനവും പോസ്റ്റ് ഗ്രാഡ്വേറ്റ് വിദ്യാര്‍ത്ഥികളില്‍ 66 ശതമാനവും അദ്ധ്യാപകരില്‍ 82 ശതമാനവും ഈ സംവിധാനത്തിന്റെ ഭാഗമാണ്. അതേസമയം, 9 ശതമാനം ഗവേഷണ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് അഫിലിയേറ്റഡ് കോളേജുകളില്‍ പഠിക്കുന്നത്. ഗവേഷണത്തിലൂന്നിയ സ്ഥാപനങ്ങള്‍ നമ്മള്‍ ഇവിടെ ഉദ്ദേശിക്കുന്നത് അന്താരാഷ്ട്ര നിലവാരമുള്ള സ്വയംഭരണ കോളേജുകള്‍ ആണ്. ഗവേഷണത്തിന് ഊന്നല്‍കൊടുക്കുന്ന അദ്ധ്യാപകര്‍. ഗവേഷണത്തിനു പ്രാധാന്യം കൊടുക്കുന്ന മാസ്റ്റര്‍ ബിരുദങ്ങള്‍ക്കും പിഎച്ച്.ഡി. ബിരുദങ്ങള്‍ക്കും സൗകര്യവും നിലവാരവുമുള്ള സ്ഥാപനങ്ങള്‍ തുടങ്ങണമെങ്കില്‍ കാശുമുടക്കണം. അതിനു സ്വകാര്യ മുതല്‍മുടക്കായിരിക്കും നല്ലത്. ജപ്പാനിലെ 684 യൂണിവേഴ്‌സിറ്റിയില്‍ 512-ം സ്വകാര്യമാണ്. അമേരിക്കയിലെ 2364 യൂണിവേഴ്‌സിറ്റിയില്‍ 1752-ം സ്വകാര്യമാണ്. അമേരിക്കയില്‍ പിഎച്ച്.ഡി. ഉള്ളവരെയാണ് യൂണിവേഴ്‌സിറ്റി അദ്ധ്യാപകരായി നിയമിക്കുന്നത്. ജോലികിട്ടി ഏഴു വര്‍ഷംവരെ സ്ഥിരപ്പെടുത്തുകയില്ല. ഈ ഏഴുവര്‍ഷവും ഗവേഷണം നടത്തി, തൃപ്തികരമായ നിലയില്‍ 'റഫേര്‍ഡ് ജേര്‍ണലു'കളില്‍ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തണം. എങ്കില്‍ മാത്രമേ ഏഴുവര്‍ഷത്തിനുശേഷമെങ്കിലും സ്ഥിരപ്പെടുത്തുകയുളളൂ. ഓരോ അദ്ധ്യാപകനെയും കോഴ്‌സ് കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിലയിരുത്തും. ഇതിന്റെ കോപ്പികള്‍ ലൈബ്രറിയില്‍ സൂക്ഷിക്കും. ഇതു നോക്കിയിട്ടാണ് ഏതുവിഷയം ആരുടെ കീഴില്‍ പഠിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുന്നത്. ഓരോ വിഷയവും ഓരോ സെമസ്റ്ററിലും ഒന്നില്‍ക്കൂടുതല്‍ അദ്ധ്യാപകര്‍ പഠിപ്പിക്കുന്നുണ്ടാവും. ആരുടെകീഴില്‍ എത് വിഷയം പഠിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ത്ഥികള്‍ക്കാണ്. ഓരോ കോഴ്‌സും തുടങ്ങുന്നതിനു മുമ്പ്, ആദ്യത്തെ ക്ലാസ്സില്‍ത്തന്നെ 'കോഴ്‌സ് ഔട്ട്‌ലൈന്‍' ന്റെ കോപ്പികള്‍ അദ്ധ്യാപകന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കും. സിലബസ്സില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ അദ്ധ്യാപകന് സ്വാതന്ത്ര്യമു ണ്ട്. ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം ഒരു പ്രശ്‌നമേ അല്ല. ചില അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വിദ്യാഭ്യാസ സ്ഥാപനത്തെയും വിലയിരുത്തി, മാര്‍ക്കിടുന്ന സ്വതന്ത്രസ്ഥാപനങ്ങള്‍ ഉണ്ട്. ഈ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള ഡയറക്ടറി ഉണ്ട്. അതുനോക്കിയാണ് വിദ്യാര്‍ത്ഥികള്‍, ഏതു സ്ഥാപനത്തില്‍ ഏതു കോഴ്‌സിനു പഠിക്കണം എന്നു തീരുമാനിക്കുന്നത്. ഇതൊക്കെയാണ് അന്താരാഷ്ട്രനിലവാരംകൊണ്ട് അര്‍ത്ഥമാക്കുന്നത്. യൂണിവേഴ്‌സിറ്റികളും ഗവേഷണവും 1998-99-ലെ കണക്കനുസരിച്ച്, ഇന്‍ഡ്യയില്‍ ഗവേഷണത്തിനായി ചെലവാക്കിയ മൊത്തം തുകയുടെ 2 ശതമാനം മാത്രമാണ് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു ചെലവാക്കിയത്. വികസിതരാജ്യങ്ങളില്‍, പുതിയ സാങ്കേതികവിദ്യയുടെയും കണ്ടുപിടിത്തങ്ങളുടെയും ഗവേഷണങ്ങളുടെയും ഭൂരിഭാഗവും യൂണിവേഴ്‌സിറ്റിതലത്തിലുള്ള ഗവേഷണസ്ഥാപനങ്ങളിലാണ് നടക്കുന്നത്. കഴിവുള്ള യുവമനസ്സുകളുടെ സമ്മേളനമല്ലേ യൂണിവേഴ്‌സിറ്റികള്‍ എന്നു പറയുന്നത്. കേരളം പുതിയതായി സൃഷ്ടിക്കുന്ന 'എഡ്യൂക്കേഷന്‍ സിറ്റിയില്‍' കേരളസര്‍ക്കാര്‍ 100 കോടിരൂപ വീതം മുടക്കി ആയുര്‍വ്വേദത്തിനും ഹോമിയോപ്പതിക്കും ഓരോ ഗവേഷണസ്ഥാപനം തുടങ്ങണം. ഈ രണ്ടു വൈദ്യശാസ്ത്രശാഖയുടെയും ഗുണഭോക്താക്കളാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും. വിമര്‍ശനങ്ങളും മറുപടികളും എഡ്യൂക്കേഷണല്‍ ടൂറിസത്തിന്റെ കാര്യത്തില്‍ ചില എതിര്‍പ്പുകള്‍ വരാന്‍ സാദ്ധ്യതയില്ലാതില്ല. ഈ വിഷയത്തില്‍ സാധാരണകേള്‍ക്കാറുള്ള ഒരു പരാതി; രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നു എന്നതാണ്. ഇതിനുള്ള ഏറ്റവും നല്ല മറുപടിയാണ് അമേരിക്കയില്‍ പഠിക്കുന്ന 80466 ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍. കാശുള്ളവര്‍ നല്ല വിദ്യാഭ്യാസത്തിനായി ലോകത്തെവിടെയും പോകാന്‍ തയ്യാറാണ്. ഇനി ഈ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് ഒരു നല്ലകാര്യം ചെയ്യാം; കേരളത്തിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലും സര്‍ക്കാര്‍ സഹായത്തോടെസ്വകാര്യ ഉടമസ്ഥതയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കാം. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ് 'സ്‌പോണ്‍സര്‍ഷിപ്പ്'. കേരളത്തിലെ ഓരോ വിദ്യാലയവും അവിടെ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ സാമ്പത്തിക സഹായത്തിനായി ബന്ധപ്പെടുക. ബന്ധപ്പെടുന്നത് ഓരോ പ്രോജക്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം. തീര്‍ച്ചയായും വ്യക്തികളും സ്ഥാപനങ്ങളും സഹായിക്കും. അങ്ങനെ നല്‍കുന്ന സഹായത്തിന് ഗവണ്‍മെന്റ് പൂര്‍ണ്ണമായും നികുതി ഒഴിവാക്കുകയാണെങ്കില്‍ ധാരാളം സമ്പന്നര്‍ മുന്നോട്ടുവരും. അമേരിക്കയില്‍ ന്യൂയോര്‍ക്കിലുള്ള 'പെയ്‌സ് യൂണിവേഴ്‌സിറ്റി'യുടെ കീഴിലുള്ള 'ലൂബിന്‍ ഗ്രാഡ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസ്സി'ലാണ് ഞാന്‍ എം.ബി.എ.യ്ക്ക് പഠിച്ചത്. ലൂബിന്‍ എന്ന ഒരു വലിയ ധനാഢ്യന്‍ നല്‍കിയ കോടികളുടെ സംഭാവനകൊണ്ടാണ് പെയ്‌സ് യൂണിവേഴ്‌സിറ്റി ലൂബിന്‍ ഗ്രാഡ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസ്സ് തുടങ്ങിയത്. അമേരിക്കയിലിതൊരു സാധാരണ സംഭവമാണ്. അമേരിക്കയിലെ കോളജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും 2001-ല്‍ കിട്ടിയ സംഭാവന 24 ബില്യണ്‍ ഡോളറായിരുന്നു (1,10,400 കോടിരൂപ). അമേരിക്കയിലെ ഏറ്റവും നല്ല 50 യൂണിവേഴ്‌സിറ്റിക്ക് ഈ രീതിയില്‍ ആകെ കിട്ടിയ സംഭാവന 160 ബില്യണ്‍ ഡോളര്‍ വരും. സ്ഥാപനങ്ങള്‍ മാതൃക കാട്ടണം പുതിയതായി തുടങ്ങുന്ന സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇതിലൊരു പങ്കുവഹിക്കാനുണ്ടെന്നുളളതാണ് ഇതിന്റെ മറ്റൊരു വശം. അമേരിക്കയിലെ കണക്കുകള്‍ പരിശോധിച്ചാലറിയാം; വിദേശവിദ്യാര്‍ത്ഥികളില്‍നിന്ന് ആകെ കിട്ടിയ വരുമാനത്തില്‍ 31 ശതമാനം അവര്‍ സ്‌കോളര്‍ഷിപ്പായി നല്‍കി. അങ്ങനെ നല്‍കിയ സ്‌കോളര്‍ഷിപ്പിന്റെ ഗുണഭോക്താവാണു ഞാനും. ഫീസ് നല്‍കിയിരുന്നുവെങ്കില്‍ 35 ലക്ഷത്തോളം രൂപ ചെലവാകുമായിരുന്നു എന്റെ എം.ബി.എ. വിദ്യാഭ്യാസത്തിന്. ഒരു പൈസപോലും ഫീസ് നല്‍കിയില്ലെന്നു മാത്രമല്ല ജീവിതച്ചെലവിനായി എനിക്ക് സാമ്പത്തിക സഹായവും അവര്‍ നല്‍കി. ഒരു നിബന്ധനമാത്രം, ആഴ്ചയില്‍ 20 മണിക്കൂര്‍, ഗവേഷണത്തിനായി അവര്‍ നിര്‍ദ്ദേശിക്കുന്ന പ്രൊഫസ്സര്‍മാരെ സഹായിക്കണം. ഇതേ രീതിയില്‍ നമ്മുടെ സ്വകാര്യകോളജുകള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സഹായിക്കാം. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകവഴി വിദ്യാഭ്യാസനിലവാരം ഉയരും. സാമ്പത്തികസഹായം നല്‍കുകവഴി സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സ്ഥാപനത്തിനും കിട്ടും. തദ്വാരാ സ്ഥാപനത്തിന്റെ യശസ്സ് വര്‍ദ്ധിക്കും. മാവേലിനാട്, മാര്‍ച്ച്, 2006 മെഡിക്കല്‍ ടൂറിസം ടൂറിസത്തിനു നമ്മള്‍ നല്‍കിയിരിക്കുന്ന നിര്‍വ്വചനം വിനോദത്തിനുവേണ്ടിയുള്ള സഞ്ചാരം അഥവാ വിനോദസഞ്ചാരം എന്നാണല്ലോ. ഇതുതന്നെ പലവിധമുണ്ട്. ഒരു രാജ്യത്തെ പൗരന്മാര്‍ രാജ്യത്തിനകത്തും പുറത്തും സഞ്ചരിക്കുന്നതും അന്യരാജ്യങ്ങളിലെ പൗരന്മാര്‍ രാജ്യത്തേക്കു വരുന്നതും. മാറിവന്ന സാഹചര്യത്തില്‍ ടൂറിസത്തിന് ഒരുപാട് മുഖങ്ങളുണ്ട്. അതൊക്കെ നമുക്കൊന്നു പരിശോധിക്കാം. ടൂറിസത്തിന്റെ വിവിധ മുഖങ്ങള്‍ 1. അഡ്വെന്‍ചര്‍ ടൂറിസം, (2) അഗ്രി ടൂറിസം, (3) ആം ചെയര്‍ ടൂറിസം, അഥവാ വെര്‍ച്വല്‍ ടൂറിസം, (4) ബുക്ക് സ്റ്റോര്‍ ടൂറിസം, (5) കള്‍ച്ചറല്‍ ടൂറിസം, (6) ഡാര്‍ക്ക് ടൂറിസം, (7) ഡിസാസ്റ്റര്‍ ടൂറിസം, (8) ഡ്രഗ് ടൂറിസം, (9) ഇക്കോ ടൂറിസം,(10) എഡ്യൂക്കേഷണല്‍ ടൂറിസം, (11) ഗാംബ്‌ളിംഗ് ടൂറിസം, (12)ഹെറിറ്റേജ് ടൂറിസം,(13) ഹെല്‍ത്ത് ടൂറിസം, (14) ഹോബി ടൂറിസം, (15) ഇന്‍ക്ലൂസീവ് ടൂറിസം, (16) മെഡിക്കല്‍ ടൂറിസം,(17) പെര്‍പെച്വല്‍ ടൂറിസം,(18) സ്‌പോര്‍ട്ട് ടൂറിസം, (19) സ്‌പെയ്‌സ് ടൂറിസം, (20) വാക്‌സിലാന്‍ഡോ. മെഡിക്കല്‍ ടൂറിസം മെഡിക്കല്‍ ടൂറിസത്തിന്റെ നിര്‍വ്വചനത്തില്‍ വരുന്നതു നാലു വിഭാഗമാണ്. (1) ഒരു രാജ്യത്ത് നിരോധിക്കപ്പെട്ട ചികിത്സതേടി അന്യരാജ്യത്തു പോകുന്നവര്‍.ഉദാ: അബോര്‍ഷന്‍(ഗര്‍ഭച്ഛിദ്രം), യൂത്തനേഷ്യ (ദയാവധം) . (2) രോഗിതാമസിക്കുന്ന രാജ്യത്ത് കിട്ടാവുന്നതിനെക്കാള്‍ മെച്ചപ്പെട്ട ചികിത്സതേടുന്നവര്‍, (3) രോഗി താമസിക്കുന്ന രാജ്യത്ത്, തനിക്ക് ആവശ്യമുള്ള ചികിത്സ മുന്‍ഗണനാക്രമത്തില്‍ കിട്ടണമെങ്കില്‍ നീണ്ടകാലയളവ് കാത്തിരിക്കേണ്ടിവരുന്നവര്‍, (4) ചെലവുകുറഞ്ഞ ചികിത്സതേടിപോകുന്നവര്‍. ഇന്ത്യയുടെ സാദ്ധ്യതകള്‍ ലോകപ്രശസ്ത കണ്‍സള്‍ട്ടിംഗ് കമ്പനിയായ മക്കിന്‍സിയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ഐ.ടി.ക്കു ശേഷം ഇന്‍ഡ്യയ്ക്കു മുമ്പില്‍ തുറക്കപ്പെടുന്ന വലിയ അവസരമാണ് മെഡിക്കല്‍ ടൂറിസം. 2003-ല്‍ ഇന്‍ഡ്യയിലേക്ക് ചികിത്സയ്ക്കായി 1,50,000 വിദേശികള്‍ വന്നു. ഇത് ഓരോവര്‍ഷവും 30 ശതമാനം വീതം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2007-ല്‍ ഇത് 5 ലക്ഷം ആയിവര്‍ദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു. മക്കിന്‍സിയുടെ കണക്കനുസരിച്ച്, 2012-ല്‍ ഇന്‍ഡ്യ മെഡിക്കല്‍ ടൂറിസംവഴി 100 ബില്യണ്‍ രൂപ (10,000കോടി) സമ്പാദിക്കുമെന്നാണ്. ഇന്‍ഡ്യന്‍ ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷനും സി.ഐ.ഐ.-യും 2005 നവംബറില്‍ സംയുക്തമായി സംഘടിപ്പിച്ച ഒരു ആരോഗ്യ ഉച്ചകോടിയിലെ വിദഗ്ദ്ധരുടെ കണക്കനുസരിച്ച്, 2020 ആകുമ്പോള്‍ ഇന്‍ഡ്യ ഹെല്‍ത്ത് ടൂറിസം വഴി പ്രതിവര്‍ഷം 25 ബില്യണ്‍ ഡോളര്‍ (1,15,000 കോടിരൂപ) സമ്പാദിക്കും. കാരണങ്ങള്‍ ഈ രംഗത്ത് ഇന്‍ഡ്യയ്ക്കുള്ള സാദ്ധ്യതകള്‍ക്കു കാരണങ്ങള്‍ എന്തൊക്കെ ആയിരിക്കും? വികസിതരാജ്യങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന ചികിത്സച്ചെലവുകള്‍തന്നെയാണു പ്രധാന കാരണം. കൂടാതെ, മറ്റുചില കാരണങ്ങളുമുണ്ട്. 2015 ആകുമ്പോള്‍ 'ബേബിബൂം ജനറേഷ' (രണ്ടാംലോകയുദ്ധത്തിനുശേഷം പാശ്ചാത്യരാജ്യങ്ങളിലുണ്ടായ ജനസംഖ്യാവര്‍ദ്ധനവിനും അന്നു ജനിച്ചവര്‍ക്കുമാണ് ബേബിബൂം ജനറേഷന്‍ എന്നു പറയുന്നത്) ന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങും. അമേരിക്ക, കാനഡ, യൂറോപ്പ്, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലായി 22 കോടിയിലധികം ആളുകള്‍ ഈ വിഭാഗത്തിലുണ്ട്. അമേരിക്കയില്‍ മാത്രം47ദശലക്ഷം ആളുകള്‍ക്ക്ആരോഗ്യ ഇന്‍ഷുറന്‍സും 120 ദശലക്ഷം ആളുകള്‍ക്ക് ദന്തല്‍ ഇന്‍ഷുറന്‍സും ഇല്ല. ബ്രിട്ടന്‍, കാനഡ മുതലായ രാജ്യങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ട്. പക്ഷേ ചെലവേറിയ ചില ചികിത്സകള്‍ക്കുവേണ്ടി 6 മാസവും അതില്‍ കൂടുതലും കാത്തിരിക്കേണ്ടിവരും. ഒരുദാഹരണം പറയാം: ബ്രിട്ടനിലുള്ള ജോര്‍ജ്ജിന് ഹൃദ്രോഗബാധയുണ്ടായി. ഒരു ബൈപ്പാസ് അത്യാവശ്യമായി. നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വഴി അതു കിട്ടണമെങ്കില്‍ 6 മാസം കാത്തിരിക്കണമെന്നു പറഞ്ഞു. അല്ലെങ്കില്‍ 19,000 പൗണ്ട് നല്‍കിയാല്‍ ഉടന്‍ സര്‍ജറിനടത്താം. അദ്ദേഹം ഇന്റര്‍നെറ്റില്‍ ഒന്നു പരതി. ബാംഗ്ലൂരിലുള്ള പ്രശസ്തമായ ഒരാശുപത്രി അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാനടിക്കറ്റും സര്‍ജറിയും ഉള്‍പ്പെടെ 4800 പൗണ്ടിന് അതേ ഓപ്പറേഷന്‍ ചെയ്യാമെന്നു പറഞ്ഞു. അദ്ദേഹം വന്നു, ഉടനെ ഓപ്പറേഷന്‍ കഴിഞ്ഞു. സുഖമായി തിരികെപ്പോയി. മാര്‍ക്കറ്റ് നിലവാരം മെഡിക്കല്‍ ടൂറിസത്തിന്റെ സാദ്ധ്യതകള്‍ മനസ്സിലാക്കിയിട്ട് നിരവധി രാജ്യങ്ങള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ആഗോളതലത്തില്‍ ഏതാണ്ട് 40 ബില്യണ്‍ ഡോളറിന്റെ ബിസിനസ്സാണ് ഒരുവര്‍ഷം നടക്കുന്നത്. ഈ രംഗത്ത് ഇന്‍ഡ്യയ്‌ക്കൊപ്പം മത്സരിക്കാന്‍ തയ്യാറായി തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, ദുബായ്, ലെബനന്‍, ജോര്‍ദ്ദാന്‍, ഫിലിപ്പൈന്‍സ്, അര്‍ജന്റീന, കോസ്റ്ററിക്ക, ക്യൂബ, ജമൈക്ക, സൗത്ത് ആഫ്രിക്ക, ഹംഗറി, ലത്‌വിയ, എസ്റ്റോണിയ മുതലായ രാജ്യങ്ങളും രംഗത്തുണ്ട്. ഈ രംഗത്ത് ഇന്‍ഡ്യയെക്കാള്‍ മുമ്പേരംഗത്തിറങ്ങിയതും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതും തായ്‌ലന്‍ഡാണ്. തായ്‌ലന്‍ഡിന്റെ വിജയം 2002-ല്‍ തായ്‌ലന്‍ഡിലെ പ്രധാനപ്പെട്ട 33ആശുപത്രിയിലായി 6,32,300 വിദേശികള്‍ ചികിത്സതേടി എത്തി. അതില്‍ 3,78,000 ഏഷ്യക്കാരും 63,000 യൂറോപ്യരുമായിരുന്നു. 2003-ല്‍ ഇത് 7,30,000 ആയി. ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് പേരുകേട്ട രാജ്യമാണ് തായ്‌ലന്‍ഡ്. പ്രധാനമായി അവര്‍ രണ്ടു വിഭാഗങ്ങളിലുള്ള സേവനങ്ങളാണു ചെയ്യുന്നത്. I. വാര്‍ഷിക ചെക്കപ്പ്, ദന്തചികിത്സ, എം.ആര്‍.ഐ. സ്‌കാനിംഗ്, ഡയാലിസിസ് ചികിത്സ, നമ്മുടെ പിഴിച്ചില്‍, പഞ്ചകര്‍മ്മ എന്നിവപോലെയുള്ള ആരോഗ്യരക്ഷാചികിത്സകള്‍ (റജുവനേഷന്‍) II. സര്‍ജറി-(1) പ്ലാസ്റ്റിക് സര്‍ജറി, (2) സെക്‌സ് റീ അസൈന്‍മെന്റ,് (3) ഹിപ്/ക്‌നീ റീപ്ലേസ്‌മെന്റ,് (4) ലാസിക്. തായ്‌ലന്‍ഡിന് ഈ രംഗത്ത് മുന്‍തൂക്കത്തിനുള്ള കാരണം, അവരുടെ പ്രധാന ആശുപത്രികള്‍ക്കെല്ലാം അമേരിക്കയില്‍ അക്രഡിറ്റേഷന്‍ ഉണ്ടെന്നതാണ്. അക്രഡിറ്റേഷന്‍ രംഗത്തെ ലോകപ്രശസ്തസ്ഥാപനമാണ് ഐ.സി.ആര്‍.എ. തായ്‌ലന്‍ഡിനെപ്പോലെ മലേഷ്യയും പ്രധാനമായി രോഗനിര്‍ണ്ണയം: മെഡിക്കല്‍ സ്‌ക്രീനിംഗ്, ഡയഗ്നോസ്റ്റിക് സര്‍വീസസ്, രോഗചികിത്സ, ദന്തചികിത്സ എന്നീ രംഗങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ മിടുക്ക് ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഇന്‍ഡ്യയുമായി മത്സരിക്കുന്ന മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, കൂടുതല്‍ സാദ്ധ്യത ഇന്‍ഡ്യയ്ക്കാണ്. വൈദ്യശാസ്ത്രരംഗത്ത് ഇന്‍ഡ്യക്കാരുടെ മിടുക്ക് ആഗോളാടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ടത് യാഥാര്‍ത്ഥ്യമാണ്. വിദേശരാജ്യങ്ങളിലൊക്കെത്തന്നെ ഇന്‍ഡ്യന്‍ ഡോക്ടര്‍മാര്‍ക്ക് നല്ല അംഗീകാരമാണ്. അമേരിക്കയിലെയും ബ്രിട്ടനിലെയും മെഡിക്കല്‍ സര്‍വ്വീസിന്റെ 36 ശതമാനവും ഇന്‍ഡ്യക്കാരാണ്. എച്ച് 1 വിസാപ്രകാരം അമേരിക്കയിലേക്ക് 2005-ല്‍ 81,000 ഇന്‍ഡ്യന്‍ നഴ്‌സുമാര്‍ പോയപ്പോള്‍ ചൈനയില്‍നിന്ന് 15838- ം ഫിലിപ്പൈന്‍സില്‍ നിന്ന് 5509-ം നഴ്‌സുമാര്‍ മാത്രമാണു പോയത്. ആഗോളമായി വികസിത രാജ്യങ്ങള്‍ നേരിടുന്ന ആരോഗ്യരക്ഷാരംഗത്തെ പ്രതിസന്ധി നേരിടാന്‍ കഴിവുള്ള ഏകരാജ്യം ഇന്‍ഡ്യയാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. സാങ്കേതികമികവിന്റെ കാര്യത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഇന്‍ഡ്യ മികച്ചു നില്‍ക്കുകയാണ്. അമേരിക്കയിലെ ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നതാണ് ഇന്‍ഡ്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗം. നമ്മുടെ സേവനത്തിന്റെ നിലവാരം, അമേരിക്കയോടൊപ്പമോ അതിനെക്കാള്‍ മികച്ചതോ ആണ്. ഹൃദയശസ്ത്രക്രിയ, ശിശുഹൃദയശസ്ത്രക്രിയ, കാല്‍മുട്ട്, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, ദന്തചികിത്സ, പ്ലാസ്റ്റിക് സര്‍ജറി, മറ്റ് സൗന്ദര്യവര്‍ദ്ധകസര്‍ജറി, കാന്‍സര്‍ ചികിത്സ എന്നീ രംഗങ്ങളിലെ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും ഇന്‍ഡ്യയ്ക്ക് ലോകനിലവാരത്തിലുള്ള സ്ഥാപനങ്ങളുണ്ട്. ഹൃദയശസ്ത്രക്രിയയുടെ കാര്യത്തില്‍ ഇന്‍ഡ്യയില്‍ വിജയശതമാനം 98.7 ശതമാനമാണെങ്കില്‍, അമേരിക്കയുടേത് 97.5 ശതമാനം മാത്രമാണ്. ഡല്‍ഹിയിലെ എസ്‌കോര്‍ട്ട്‌സ് ആശുപത്രിയില്‍ ഒരു വര്‍ഷം 15,000 ഹൃദയശസ്ത്രക്രിയകള്‍ ചെയ്യുമ്പോള്‍ മരണനിരക്ക് വെറും 0.8 ശതമാനം മാത്രമാണ്. അമേരിക്കയിലെ മരണനിരക്കിനെക്കാള്‍ പകുതിയില്‍ താഴെ മാത്രമാണിത്. മറ്റു ചികിത്സാരീതികള്‍ അലോപ്പതി ചികിത്സകള്‍ക്കു പുറമേ, ഹെല്‍ത്ത് ടൂറിസം എന്നുപറയുമ്പോള്‍ ഇന്‍ഡ്യയില്‍ ആയുര്‍വ്വേദം, പ്രകൃതിചികിത്സ, യോഗ, മെഡിറ്റേഷന്‍, മനസ്സിനും ശരീരത്തിനുമുള്ള എക്‌സര്‍സൈസുകള്‍, ചികിത്സകള്‍, ആരോഗ്യരക്ഷയ്ക്കും യുവത്വം നിലനിര്‍ത്തുന്നതിനുമുള്ള മറ്റു ചികിത്സാവിധികള്‍ മുതലായവയും ഉള്‍പ്പെടും. രോഗികളെ എങ്ങനെ ആകര്‍ഷിക്കാം രോഗികളെ ആകര്‍ഷിക്കാന്‍ ആശുപത്രികള്‍ക്ക് ആകര്‍ഷകമായ പല പാക്കേജുകളും ഉണ്ട്. എയര്‍പോര്‍ട്ട് മുതല്‍ ആശുപത്രി ക്കിടക്കവരെയുള്ള കാര്‍സര്‍വ്വീസ്, മുറിക്കകത്ത് ഇന്റര്‍നെറ്റ് സൗകര്യം, സ്വകാര്യപാചകക്കാരന്‍, സൗജന്യ വിമാനടിക്കറ്റ്, വിസ മുതലായ കാര്യങ്ങള്‍,ബന്ധുക്കള്‍ക്കും രോഗിക്കും ഹോട്ടല്‍ മുറി, ചികിത്സയ്ക്കുശേഷം വെക്കേഷന്‍ മുതലായവ അവയില്‍ ചിലതു മാത്രമാണ്. ഇനിയും ഈ രംഗത്ത് കൂടുതല്‍ രോഗികളെ ആകര്‍ഷിക്കണമെങ്കില്‍ നമുക്ക് നല്ല റോഡുകളും വിമാനത്താവളങ്ങളും നഴ്‌സിംഗ് പരിശീലനകേന്ദ്രങ്ങളും വേണം. തെറ്റായ ചികിത്സകള്‍ (മാല്‍ പ്രാക്ടീസ്) തടയാനും അതിനെതിരായ സംരക്ഷണത്തിനും സംവിധാനങ്ങള്‍ വേണം. വിദഗ്ദ്ധപരിശീലനം സിദ്ധിച്ച ടൂറിസ്റ്റ് ഗൈഡുകളും സത്യസന്ധതയുള്ള ടാക്‌സി ഡ്രൈവര്‍മാരും വേണം. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ അക്രഡിറ്റേഷനുവേണ്ടി ഒരു ഏജന്‍സിവേണം. കൂടാതെ, ഐ.സി.ആര്‍.എ. മുതലായ അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികളില്‍ നമ്മുടെ സ്ഥാപനങ്ങളും റേറ്റ് ചെയ്യപ്പെടണം. കേരള ടൂറിസം 2003-ല്‍ 2,94,621 വിദേശ ടൂറിസ്റ്റുകളില്‍നിന്നു കേരളം 938.37 കോടിരൂപ നേടി, 2004-ല്‍ 3,45,546 വിദേശ ടൂറിസ്റ്റുകളില്‍നിന്ന് 1266.77 കോടിരൂപയാണ് നേടിയത്. ടൂറിസത്തില്‍നിന്നുള്ള ആകെ വരുമാനം 2003-ല്‍ 5938 കോടിരൂപയും 2004-ല്‍ 6829 കോടിരൂപയും ആയിരുന്നു. കേരളത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ജലാശയങ്ങളും ആയുര്‍വ്വേദവുമാണ്. അന്താരാഷ്ട്രനിലവാരമുള്ള അലോപ്പതി ആശുപത്രികള്‍ നമുക്കു പത്തില്‍ത്താഴെയാണ്. ചുരുങ്ങിയത് 25 ആശുപത്രിയെ ങ്കിലും അന്താരാഷ്ട്രനിലവാരമുള്ളതു വേണം. അവയ്‌ക്കൊക്കെത്തന്നെ അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ സമ്പാദിക്കണം. എന്നിട്ട് നമ്മുടെ റിസോര്‍ട്ടുകളുമായി ചേര്‍ന്ന് ആകര്‍ഷകമായ പാക്കേജുകള്‍ ലോകത്തിനു നല്‍കണം. ഇന്റര്‍നെറ്റ്‌വഴി കേരള ഹെല്‍ത്ത് ടൂറിസം മാര്‍ക്കറ്റ് ചെയ്യണം. വിദേശടൂറിസ്റ്റുകള്‍ക്കൊപ്പം ആഭ്യന്തര ടൂറിസ്റ്റുകളെയും ആകര്‍ഷിക്കത്തക്ക പാക്കേജുകള്‍ നല്‍കണം. 2005-ല്‍ ആഗസ്റ്റ്‌വരെ 37,90,501 ആഭ്യന്തര ടൂറിസ്റ്റുകള്‍ കേരളം സന്ദര്‍ശിച്ചു. വിമര്‍ശനങ്ങള്‍ മെഡിക്കല്‍ ടൂറിസം ഇത്രയും ആകര്‍ഷകമാണെങ്കിലും, അതിനെതിരെ വിമര്‍ശനങ്ങളുമുണ്ട്. ഇന്‍ഡ്യയെപ്പോലൊരു ദരിദ്രരാഷ്ട്രത്തിനുപറ്റിയ പണിയല്ല അതെന്നാണ് പ്രധാനവിമര്‍ശനം. പൊതുജനാരോഗ്യത്തിനു ചെലവിടുന്ന പണത്തിന്റെ കണക്കുനോക്കിയാല്‍ 175 രാജ്യത്തിന്റെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 171 ആണ്. ഇന്ത്യ യ്ക്കു താഴെ 4 രാജ്യം മാത്രം. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ (ജി. ഡി. പി.) 0.9 ശതമാനം മാത്രമാണ് ഇന്ത്യ പൊതുജനാരോഗ്യത്തിനായി നീക്കിവയ്ക്കുന്നത്. വികസിതരാജ്യങ്ങളില്‍ ഇത് 20 ശതമാനമാണ്. ഇന്‍ഡ്യയില്‍ 1000 പേര്‍ക്ക് ഒന്നില്‍ത്താഴെ ആശുപത്രിക്കിടക്കയുള്ളപ്പോള്‍, വികസിതരാജ്യങ്ങളില്‍ ഇത് 7-ല്‍ കൂടുതലാണ്. ഇന്‍ഡ്യയില്‍ 10,000 പേര്‍ക്ക് 4 ഡോക്ടര്‍മാരുള്ളപ്പോള്‍ ബ്രിട്ടനിലിത് 18-ല്‍ കൂടുതലാണ്. ക്ഷയരോഗം മൂലം ഇന്‍ഡ്യയില്‍ 5 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം മരിക്കുന്നു. ചികിത്സിച്ചു ഭേദമാക്കാവുന്ന വയറിളക്കം മൂലം 6 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം ഇന്‍ഡ്യയില്‍ മരിക്കുന്നു. 40 ശതമാനം ഇന്‍ഡ്യക്കാര്‍ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. 35 ശതമാനം ഇന്‍ഡ്യക്കാര്‍ക്കും ചികിത്സയ്ക്കു പണം കണ്ടെത്തുവാനായി കടം വാങ്ങുകയോ സ്വത്തുവില്‍ക്കുകയോ ചെയ്യേണ്ടിവരുന്നു. പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ 62 ശതമാനത്തിലും ഡോക്ടറോ മറ്റു ജീവനക്കാരോ ഇല്ല. ഇതേ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സൗജന്യനിരക്കില്‍ ഭൂമിയും നികുതിയിളവും നല്‍കി സ്വകാര്യ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നത്. സര്‍ക്കാരിന്റെ ചെലവില്‍ മെഡിക്കല്‍ കോളജുകളില്‍നിന്നു പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരും മറ്റുവിദഗ്ദ്ധരും സ്വകാര്യമേഖലയിലേക്ക് ചേക്കേറുന്നതിന്റെ ഫലമായി മാത്രം സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്കുനല്‍കുന്ന വാര്‍ഷിക സബ്‌സിഡി 400-500 കോടിരൂപ വരും. കേരളവും പൊതുജനാരോഗ്യവും പൊതുജനാരോഗ്യരംഗത്ത് കേരളത്തിലെ സ്ഥിതി ഒട്ടും ആശാവഹമല്ല. കേരളത്തില്‍ ചികിത്സച്ചെലവ് പ്രതിവര്‍ഷം 13-18 ശതമാനം വര്‍ദ്ധിക്കുന്നു. പൊതുജനാരോഗ്യരംഗത്തുനിന്നുള്ള സര്‍ക്കാരിന്റെ പിന്‍മാറ്റം, മരുന്നുകളുടെ വിലക്കയറ്റം, ചെറുകിട സ്വകാര്യ ആശുപത്രികളുടെയും നഴ്‌സിംഗ് ഹോമുകളുടെയും തകര്‍ച്ച, ആരോഗ്യരംഗത്തെ കോര്‍പ്പറേറ്റ്‌വത്കരണം എന്നിവയാണ് ചെലവുവര്‍ദ്ധനവിനുള്ള കാരണങ്ങള്‍. 1987-96 കാലഘട്ടത്തിനിടെ 898 ശതമാനമാണ് ചികിത്സച്ചെലവിലെ വര്‍ദ്ധന. 1977-2005 കാലഘട്ടത്തിലെ കണക്കും ഇതേ ദിശയിലേയ്ക്കുളള സൂചനകളാണു നല്കുന്നത്. 1987-96 കാലത്ത് 913 ശതമാനമാണു മരുന്നുകളുടെ വിലയിലുണ്ടായ വര്‍ദ്ധന. പ്രതിശീര്‍ഷ ചികിത്സാച്ചെലവ് 539 ശതമാനം വര്‍ദ്ധിച്ചു. 1987-ല്‍ ഒരാളുടെ ശരാശരി പ്രതിവര്‍ഷ ചികിത്സാച്ചെലവ് 44.20 രൂപയായിരുന്നത് 96-ല്‍ 282.36രൂപയായും 2004-ല്‍ 763 രൂപയായും വര്‍ദ്ധിച്ചു. രോഗനിര്‍ണ്ണയത്തിലെ യന്ത്രവത്കരണമാണ് ചെലവുകൂടാനുള്ള മറ്റൊരു പ്രധാന കാരണം. വിവിധതരം സ്‌കാനറുകള്‍, കമ്പ്യൂട്ടര്‍ നിയന്ത്രിത ലാബുകള്‍, ഫിസിയോതെറാപ്പി ഉപകരണങ്ങള്‍, ലേസര്‍ ചികിത്സ ഇവയൊക്കെ കേരളത്തിലെ കൊച്ചുപട്ടണങ്ങളില്‍പ്പോലും വ്യാപകമാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവച്ചെലവ് 2025 രൂപയാണെങ്കില്‍, സ്വകാര്യ ആശുപത്രിയിലേത് പതിനായിരത്തില്‍ കൂടുതലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സിസേറിയന്റെ എണ്ണം കുറയുമ്പോള്‍, സ്വകാര്യ ആശുപത്രികളിലത് കൂടുകയാണ്. നല്ല മാതൃക കാട്ടണം മെഡിക്കല്‍ ടൂറിസം വളരുന്നതോടൊപ്പം, അതില്‍നിന്നു കിട്ടുന്ന നികുതിവരുമാനത്തിന്റെ 50 ശതമാനമെങ്കിലും സര്‍ക്കാര്‍ പൊതുജനാരോഗ്യരംഗത്തെ സേവനം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കണം. സ്വകാര്യ ആശുപത്രികള്‍ക്കും അവരുടേതായ പങ്കുവഹിക്കാം. ബോംബെയിലെ ഒരു സ്വകാര്യ ആശുപത്രി ഓരോ വിദേശരോഗിയെ ചികിത്സിക്കുമ്പോഴും നാട്ടിലെ ഒരു പാവപ്പെട്ട രോഗിക്ക് സൗജന്യ ചികിത്സ നല്‍കും. ഈ മാതൃക കേരളത്തിലെ ആശുപത്രികളും പിന്തുടരും എന്നു പ്രത്യാശിക്കാം. l മാവേലിനാട്, നവംബര്‍, 2006 hngnªw A´m-cmjv{S{Sm³kvjn¸vsaâv Isbv\À sSÀan-\ വിഴിഞ്ഞത്ത് ഒരു തുറമുഖം എന്ന സ്വപ്നത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍. സി. പി. രാമസ്വാമി അയ്യര്‍ ഈ ആവശ്യത്തിലേക്കായി ഒരു കമ്പനി രൂപീകരിക്കുകയും 1944-ല്‍ തുറമുഖത്തിനു തറക്കല്ലിടുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഭരണകൂടങ്ങള്‍ വിഴിഞ്ഞത്തെ മറന്നു. വിഴിഞ്ഞത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെങ്കില്‍, ഇന്‍ഡ്യയിലെ തുറമുഖങ്ങളെക്കുറിച്ചും കണ്ടെയ്‌നര്‍ വ്യാപാരത്തെക്കുറിച്ചും കപ്പലുകളെക്കുറിച്ചും മനസ്സിലാക്കണം. അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഭൂരിഭാഗവും കപ്പലിലൂടെയുള്ള ചരക്കുഗതാഗതം വഴിയാണ്. കപ്പലിലൂടെയുള്ള ചരക്കുഗതാഗതം കണ്ടയ്‌നറിലൂടെയാണ്. 20 അടി വലുപ്പം ഉള്ള ഇരുമ്പു പെട്ടികള്‍ക്കാണ് കണ്ടെയ്‌നര്‍ എന്നു പറയുന്നത്.* കപ്പലുകളുടെ വലുപ്പവും അവയ്ക്ക് വഹിക്കാന്‍ കഴിയുന്ന കണ്ടെയ്‌നറുകളുടെ എണ്ണവും അനുസരിച്ച് അവയെ തരംതിരിച്ചിരിക്കുന്നു. ശരാശരി 2000 കണ്ടെയ്‌നര്‍ വഹിക്കാന്‍ കഴിയുന്ന ചെറുകിട കപ്പലുകള്‍ക്ക് മാത്രമേ ഇന്‍ഡ്യയില്‍ ഇന്നുള്ള ഒട്ടുമിക്ക തുറമുഖങ്ങളിലും കയറാന്‍ കഴിയൂ. ഇതിനു പ്രധാന കാരണം, നമ്മുടെ തുറമുഖങ്ങള്‍ക്ക് ആഴം കുറവാണ് എന്നതാണ്. ഈ കുറഞ്ഞ ആഴംപോലും നിലനിര്‍ത്തുന്നത് കോടിക്കണക്കിനു രൂപയുടെ ഡ്രഡ്ജിംഗിലൂടെയാണ്. ഇന്‍ഡ്യയിലെ മിക്കവാറും എല്ലാ തുറമുഖങ്ങളുടെയും പരമാവധി ആഴം 14 മീറ്ററാണ്. ഗുജറാത്തിലെ മുണ്‍റ തുറമുഖത്തിനു മാത്രമാണ് 18 മീറ്റര്‍ ആഴം. കൊച്ചി തുറമുഖത്തിന്റെ സ്വാഭാവിക ആഴം 9 മീറ്ററാണ്. അത് ഡ്രഡ്ജ് ചെയ്ത് 12.5 മീറ്റര്‍ ആക്കാന്‍ ശ്രമിക്കുന്നു. ആയിരക്കണക്കിനു കണ്ടയ്‌നര്‍ വഹിക്കാന്‍ ശേഷിയുള്ള ഭീമാകാരമായ മദര്‍ഷിപ്പുകള്‍തന്നെ രൂപപരിണാമത്തിലൂടെ പല തലമുറകള്‍ പിന്നിട്ടുകഴിഞ്ഞു. സൂയസ് കനാലിലൂടെ കടന്നുപോകാന്‍ കഴിയുന്ന കപ്പലുകളെ സൂയസ്മാക്‌സ് എന്നും പനാമ കനാലിലൂടെ കടന്നുപോകാന്‍ കഴിയുന്ന കപ്പലുകളെ പനാമമാക്‌സ് എന്നും മലാക്കാകടലിലൂടെ കടന്നുപോകാന്‍ കഴിയുന്ന കപ്പലുകളെ മലാക്കാ മാക്‌സ് എന്നും പറയും. വലിയൊരു കാലഘട്ടത്തിനിടയ്ക്കാണ് ഓരോ പുതിയ മോഡല്‍ കപ്പലും കടലിലിറങ്ങുന്നത്. 1980-കളിലെ കപ്പലുകളുടെ പരമാവധി ശേഷി 4000 കണ്ടെയ്‌നറായിരുന്നു. അത്തരം കപ്പലുകള്‍ക്ക് അടുക്കാന്‍ തുറമുഖത്തിന് 40 അടി ആഴം മതി. 16,000 കണ്ടെയ്‌നര്‍ വഹിക്കാന്‍ കഴിയുന്ന പുതിയ തലമുറ കപ്പലിന്റെ നിര്‍മ്മാണം കൊറിയയില്‍ ആരംഭിച്ചു. ഇനി വരാന്‍ പോകുന്നത് പതിനായിരവും ഇരുപതിനായിരവും കണ്ടെയ്‌നര്‍ വഹിക്കാന്‍ സാധിക്കുന്ന മദര്‍ ഷിപ്പുകള്‍ ആയിരിക്കും. ഇന്‍ഡ്യയിലെ തുറമുഖങ്ങള്‍ക്ക് 14 മീറ്റര്‍ ആഴം നിലനിര്‍ത്താന്‍365 ദിവസവും ഡ്രഡ്ജ് ചെയ്യേണ്ട അവസ്ഥയാണ്. കൊച്ചി തുറമുഖത്തിന് 14 മീറ്ററിനപ്പുറം ആഴം കൂട്ടാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷേ, സമീപ ദ്വീപുകള്‍ ഒക്കെത്തന്നെ വെള്ളത്തിനടിയിലായെന്നു വരാം. പുതിയ തലമുറക്കപ്പലുകള്‍ കൈകാര്യം ചെയ്യാന്‍ ഇന്‍ഡ്യയിലെ ഒരു തുറമുഖത്തിനും സാധിക്കില്ല. ആയിരക്കണക്കിന് കണ്ടെയ്‌നര്‍ വഹിക്കാന്‍ ശേഷിയുള്ള വമ്പന്‍ കപ്പലുകള്‍ക്ക് അടുക്കാന്‍ ശേഷിയുള്ള ആഴമുള്ള തുറമുഖങ്ങളില്‍ ചരക്കിറക്കുകയും കയറ്റുകയും ചെയ്യും. ഈ സൗകര്യങ്ങളില്ലാത്ത ഇന്‍ഡ്യയെപ്പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള ചെറിയ കപ്പലുകള്‍ പ്രസ്തുത തുറമുഖങ്ങളില്‍ച്ചെന്ന് ചരക്ക് കയറ്റുകയും ഇറക്കുകയും ചെയ്യും. ഇന്‍ഡ്യയുടെ ഇന്നത്തെ കണ്ടെയ്‌നര്‍ വ്യാപാരത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് ദുബായ്, കൊളംബോ, സിങ്കപ്പൂര്‍ തുറമുഖങ്ങളാണ്. ഈ സാഹചര്യത്തിലാണ് നമ്മള്‍ വിഴിഞ്ഞത്തിന്റെ പ്രസക്തിയെക്കുറിച്ച് ചിന്തിക്കേണ്ടത്. ഡ്രഡ്ജിംഗ് ഇല്ലാതെതന്നെ 365 ദിവസവും ഇന്നുള്ളതും ഇനിവരാന്‍ പോകുന്നതുമായ ഭീമന്‍ മദര്‍ഷിപ്പുകള്‍ക്ക് അടുക്കാന്‍ പര്യാപ്തമായ 24 മീറ്റര്‍ സ്വാഭാവിക ആഴം വിഴിഞ്ഞം തീരക്കടലിലുണ്ട്. കടലിനടിത്തട്ടില്‍ മണ്ണുവന്നു വീഴുന്ന 'ലിറ്ററല്‍ ഡ്രിഫ്റ്റ്' തീരെയില്ലാത്തതിനാലാണ് ഡ്രഡ്ജിംഗ് ആവശ്യമില്ലാത്തത്. അടിത്തട്ട് ഉറച്ചതായതിനാല്‍ ഏതു നിര്‍മ്മാണ പ്രവര്‍ത്തനവും വിഴിഞ്ഞത്ത് സാദ്ധ്യമാണ്. വിഴിഞ്ഞത്തിന്റെ മറ്റൊരു പ്രത്യേകത; കിഴക്കു-പടിഞ്ഞാറ് അന്താരാഷ്ട്ര കപ്പല്‍പ്പാത വിഴിഞ്ഞത്തിനടുത്തുകൂടിയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര കപ്പല്‍ ചാനലും വിഴിഞ്ഞവും തമ്മിലുള്ള ദൂരം വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രമാണ്. (ഒരു നോട്ടിക്കല്‍ മൈല്‍ = 1.85 കിലോ മീറ്റര്‍). എന്നാല്‍, ഇന്‍ഡ്യയിലെ മറ്റു പ്രമുഖ തുറമുഖങ്ങളെല്ലാംതന്നെ അന്താരാഷ്ട്ര കപ്പല്‍ ചാനലില്‍നിന്ന് വളരെ ദൂരെയാണ് സ്ഥിതിചെയ്യുന്നത്. ഉദാ. കൊച്ചി, തൂത്തുക്കുടി ഇവ 60- ം ബോംബെ 240- ം ചെന്നൈ 420- ം മാംഗളൂര്‍ 90- ം ഗോവ 140- ം നോട്ടിക്കല്‍ മൈല്‍ അകലെയാണ്. ഗുജറാത്തിലെ മുണ്‍റ തുറമുഖത്തെത്താന്‍ അന്താരാഷ്ട്ര കപ്പല്‍ റൂട്ടില്‍നിന്നു നാലുദിവസം ഓടണം. ചെലവുചുരുക്കാനായി കപ്പല്‍ മുതലാളിമാര്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത് അന്താരാഷ്ട്ര കപ്പല്‍ ചാനലിന് അടുത്തുള്ള തുറമുഖങ്ങള്‍ക്കായിരിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം വിഭാവനം ചെയ്തിരിക്കുന്നത് മൂന്നു ഘട്ടമായാണ്. ഒന്നാംഘട്ടം 1245 മീറ്റര്‍ നീളമുള്ള ബര്‍ത്ത് ആണ്. 8000 കണ്ടെയ്‌നര്‍വരെ വഹിക്കാന്‍ ശേഷിയുള്ള കപ്പലുകള്‍ക്ക് ഇവിടെ അടുക്കാന്‍ സാധിക്കും. ഇതു പൂര്‍ത്തിയാക്കാന്‍ 5 വര്‍ഷം കാലാവധിയും 1850 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. (2005-ലെ കണക്ക്). രണ്ടാംഘട്ടം അധികമായി നാലുപ്രധാന ബര്‍ത്തും 9 ചെറിയ ഫീഡര്‍ ബര്‍ത്തും മൂന്നാംഘട്ടത്തില്‍ 12,000 കണ്ടെയ്‌നര്‍വരെ വഹിക്കാന്‍ ശേഷിയുള്ള കപ്പലുകള്‍ക്ക് അടുക്കാന്‍ പര്യാപ്തമായ 2860 മീറ്റര്‍ നീളമുള്ള ബര്‍ത്ത്. 2005- ലെ കണക്കനുസരിച്ച് മൊത്തം എസ്റ്റിമേറ്റ് 4200 കോടിരൂപയാണ്. വിഴിഞ്ഞം തുറമുഖംകൊണ്ട് അവിടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലിനും വാസസ്ഥലത്തിനും ഒരു ഭീഷണിയുമില്ല. എന്നു മാത്രമല്ല പോര്‍ട്ടിനുവേണ്ടി നിര്‍മ്മിക്കുന്ന ബ്രേക്ക് വാട്ടറിന്റെ ഫലമായി ഫിഷിംഗ് ഹാര്‍ബറിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്നുള്ളതിനെക്കാള്‍ സുരക്ഷിതമായി അവരുടെ മത്സ്യബന്ധന വാഹനങ്ങള്‍ സൂക്ഷിക്കാം. ടൂറിസം വ്യവസായത്തില്‍, ഇന്നുള്ള ഒരു റിസോര്‍ട്ടിനും വിഴിഞ്ഞം തുറമുഖം ഭീഷണിയല്ല. മലേഷ്യപോലൊരു ചെറിയരാജ്യത്ത് 12 തുറമുഖം പരസ്പരം മത്സരിച്ചു ബിസിനസ്സ് കൊണ്ടുവരുമ്പോള്‍ വിഴിഞ്ഞം തുറമുഖം കൊച്ചി തുറമുഖത്തിനു ഭീഷണിയാകുമെന്ന ഭയവും അസ്ഥാനത്താണ്. ചെറിയ കപ്പലുകള്‍ കൊച്ചിക്കും വലിയ കപ്പലുകള്‍ വിഴിഞ്ഞത്തിനും. ഇതായിരിക്കണം ബിസിനസ്സ് തന്ത്രം. അന്താരാഷ്ട്ര വ്യാപാരരംഗത്ത് ചൈനയുമായി മത്സരിക്കണമെങ്കില്‍ നമുക്കിനിയും ധാരാളം പോര്‍ട്ടുകള്‍ ആവശ്യമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഇന്‍ഡ്യയില്‍ പോര്‍ട്ട് സൗകര്യങ്ങള്‍ ഇരട്ടിച്ചുവെങ്കിലും ഇക്കാര്യത്തില്‍ നമ്മള്‍ ചൈനയുമായി വളരെ പുറകിലാണ്. ഇനി വിഴിഞ്ഞത്തിന്റെ സാദ്ധ്യതകളിലേക്കു കടക്കാം. ഇന്‍ഡ്യയുടെ 2004-ലെ കയറ്റുമതി 4.14 ലക്ഷം കോടി രൂപയുടേതായിരുന്നു. കയറ്റുമതിയുടെ വളര്‍ച്ച 2003-ല്‍ 22 ശതമാനമായിരുന്നു. 2005-ല്‍ വളര്‍ച്ച 24 ശതമാനവും മൊത്തം കയറ്റുമതി 41/2 ലക്ഷം കോടിയും ആയി. അഞ്ചുവര്‍ഷത്തിനുള്ളില്‍ മൊത്തം കയറ്റുമതി 6 ലക്ഷം കോടി രൂപയാകും. ഇന്‍ഡ്യ 2004-ല്‍ 45 ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്തത് 2010-ല്‍ ഒരു കോടിയായി ഉയരും. ഇപ്പോഴത്തെ കണക്കനുസരിച്ചുതന്നെ വിഴിഞ്ഞത്തിന് പ്രതിവര്‍ഷം 1000 കോടിരൂപയുടെ വിദേശ നാണ്യം ലാഭിക്കാം. 2010- ലെ ഒരു കോടി കണ്ടെയ്‌നറില്‍ 70 ശതമാനവും (70 ലക്ഷം) വിഴിഞ്ഞത്തിന്റെ അഭാവത്തില്‍ ദുബായ്, സിങ്കപ്പൂര്‍, കൊളംബോ തുറമുഖങ്ങള്‍ ആയിരിക്കും കൈകാര്യം ചെയ്യുക. ഏറ്റവും കുറഞ്ഞത് 6000 കോടിരൂപയെങ്കിലും വിദേശനാണ്യമിനത്തില്‍ പ്രതിവര്‍ഷം രാജ്യത്തിനു നഷ്ടമാകും. മറ്റൊരു സാദ്ധ്യതയാണ് തൊഴിലവസരങ്ങള്‍. യൂറോപ്യന്‍ നിലവാരമനുസരിച്ച് പോര്‍ട്ടിനകത്ത് ഒരു തൊഴില്‍ സൃഷ്ടിക്കപ്പെട്ടാല്‍ പോര്‍ട്ടിനു പുറത്ത് ആറ് തൊഴില്‍ സൃഷ്ടിക്കപ്പെടും. അമേരിക്കയിലെ 'സിയാറ്റില്‍' പോര്‍ട്ടിന്റെ കണക്കുകള്‍ നോക്കാം. 2003-ല്‍ 1,95,000 തൊഴിലുകള്‍. ശമ്പളമിനത്തില്‍ 6.8 ബില്യണ്‍ ഡോളര്‍. 36 ബില്യണ്‍ ഡോളറിന്റെ കച്ചവടം. 626 ദശലക്ഷം ഡോളര്‍ നികുതിവരുമാനം. അമേരിക്കയിലെതന്നെ കാലിഫോര്‍ണിയ സംസ്ഥാനത്തെ 11 തുറമുഖത്തിന്റെ 2004-ലെ കണക്കുകള്‍ ശ്രദ്ധിക്കാം. 9,30,000 തൊഴിലുകള്‍. 34 ബില്യണ്‍ ഡോളര്‍ ശമ്പളം. 359 ബില്യണ്‍ ഡോളറിന്റെ വിദേശവ്യാപാരം. ഇന്നുവരെ കേരളത്തിലെ യുവാക്കള്‍ക്ക് അപ്രാപ്യമായിരുന്ന, മര്‍ച്ചന്റ് നേവിയുമായി ബന്ധപ്പെട്ട ധാരാളം തൊഴിലുകള്‍ പ്രാപ്യമാകും. ആ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ മാരിടൈം അക്കാഡമികള്‍ തുറക്കപ്പെടും. ലോജിസ്റ്റിക്‌സ് മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഒരുപക്ഷേ, നമ്മുടെ നാട്ടിലെ സമ്പന്നര്‍ കപ്പല്‍ ഉടമകളായെന്നുവരാം. മറ്റൊരു വലിയ സാദ്ധ്യതയാണ് ടൂറിസം. ആയിരം യാത്രക്കാര്‍ക്കുവരെ ഉണ്ടും ഉറങ്ങിയും, എല്ലാ സുഖസൗകര്യങ്ങളോടെ യാത്രചെയ്യാന്‍ സാധിക്കുന്ന ഭീമാകാരമായ ആഡംബരക്കപ്പലുകള്‍ക്ക് അടുക്കാനുള്ള സൗകര്യം വിഴിഞ്ഞത്തുണ്ടായിരിക്കും. നാളിതുവരെ നമ്മുടെ നാട്ടില്‍ വന്നുപോകുന്ന ടൂറിസ്റ്റുകളില്‍ ഭൂരിപക്ഷവും 'ബാക്ക് പാക്കേഴ്‌സ്' എന്നറിയപ്പെടുന്ന ദരിദ്രരും ഇടത്തരക്കാരുമായ വിദേശിയരാണ്. അവരുടെ കൈയില്‍ ചെലവാക്കാന്‍ പണമില്ലാത്തതുകൊണ്ട് അവരുടെ വരവുകൊണ്ട് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ പ്രയോജനം ഒന്നുമില്ല. എന്നാല്‍, 'ലക്ഷ്വറി ലൈനേഴ്‌സ്' എന്ന ആഡംബരക്കപ്പലുകളിലെ യാത്രക്കാരുടെ സ്ഥിതി അതല്ല. വിദേശങ്ങളിലെ സമ്പന്നവര്‍ഗ്ഗത്തിനു മാത്രമേ ഇത്തരം കപ്പലുകളില്‍ യാത്രചെയ്യാന്‍ സാധിക്കു. അവര്‍ കോവളത്തും കൊല്ലത്തും ഒക്കെവന്ന് ആയിരക്കണക്കിനു ഡോളര്‍ ചെലവാക്കും. ഈ പുത്തന്‍ ഉണര്‍വ്വിന്റെ സ്വാധീനം നമ്മുടെ സമ്പദ് വ്യവസ്ഥയിലെ എല്ലാ മണ്ഡലങ്ങളിലും പ്രകടമാകും- പെട്ടിക്കട മുതല്‍ ആട്ടോറിക്ഷ, ടാക്‌സി, എസ്. ടി. ഡി. ബൂത്ത്, ഇന്റര്‍നെറ്റ് കഫേ, ഹോട്ടല്‍ തുടങ്ങിവലിയ വ്യാപാരസ്ഥാപനങ്ങളില്‍വരെ. ഈ പദ്ധതി സര്‍ക്കാര്‍ നേരിട്ടു നടപ്പാക്കണം. പദ്ധതിയുടെ ഒന്നാംഘട്ടത്തിന് ആവശ്യമുള്ളത് 1850 കോടിരൂപയാണ്. 2000 കോടിരൂപ ലോകബാങ്കില്‍നിന്നും 2.6 ശതമാനം പലിശക്ക്, 40 വര്‍ഷ കാലാവധിക്കു കടമെടുത്താല്‍ തിരിച്ചടവ് ഒരു പ്രശ്‌നമാകില്ല. മുതലിനത്തില്‍ വര്‍ഷം 50 കോടി, പലിശയിനത്തില്‍ 52 കോടി. തുടക്കത്തില്‍ വര്‍ഷം 102 കോടി രൂപ തിരിച്ചടവിനു വേണം. ഒന്നാം ഘട്ടം കഴിയുമ്പോള്‍ ശരാശരി 10 ലക്ഷം കണ്ടയ്‌നര്‍ പോര്‍ട്ടില്‍ ഒരുവര്‍ഷം വരും എന്നു വിചാരിക്കുക. അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഒരു കണ്ടെയ്‌നറിന് 200 ഡോളര്‍ (8000 രൂപ) ആണ് പോര്‍ട്ട് ഈടാക്കുന്നത്. നമുക്കിവിടെ 5000 രൂപ വച്ചു കണക്കുകൂട്ടിയാല്‍ത്തന്നെ 10 ലക്ഷം കണ്ടയ്‌നറിന് 500 കോടിരൂപ. ചെലവുകള്‍ എല്ലാം കഴിഞ്ഞാലും 102 കോടിയുടെ തിരിച്ചടവ് ഒരു പ്രശ്‌നമാകില്ല. ഒന്നാം ഘട്ടം ഒരു വിജയമാണെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ഇത്രമാത്രം; നെടുമ്പാശ്ശേരി വിമാനത്താവളം മാതൃകയില്‍ ഒരു കമ്പനി രൂപീകരിച്ച് ഷെയര്‍ വില്‍ക്കുക. 10 രൂപയുടെ ഷെയറിന്, 490 രൂപ പ്രീമിയത്തില്‍, 500 രുപയ്ക്കുവരെ വാങ്ങാന്‍ ധാരാളം ആളുകളെ കിട്ടും. അങ്ങനെ കിട്ടുന്ന കാശുകൊണ്ടു ലോക ബാങ്കിന്റെ കടം കൊടുത്തു തീര്‍ക്കുക, ഒപ്പം രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും പണിതീര്‍ക്കുക. വര്‍ത്തമാനകാലയാഥാര്‍ത്ഥ്യങ്ങ ളുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ പദ്ധതി സ്വകാര്യമേഖലയ്ക്കു വിട്ടുകൊടുത്താല്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കും. മറ്റൊരു സാദ്ധ്യത; സര്‍ക്കാര്‍-സ്വകാര്യ കൂട്ടുകെട്ടില്‍ പദ്ധതി നടപ്പാക്കാം. സര്‍ക്കാര്‍ നടപ്പാക്കുമ്പോഴുള്ള കാലതാമസം ഒഴിവാക്കാനായി ഈ രണ്ടുമാര്‍ഗ്ഗങ്ങളുമായിരിക്കും ഉചിതം. * (ഒരു ടി. ഇ. യു (Twenty Foot Equivalent) ആണ് ഒരു സാധാരണ കണ്ടെയ്‌നറിന്റെ വലുപ്പം. എന്നാല്‍, 10, 20, 30, 40 അടി നീളം, 8 അടി വീതി 8.5, 9.5 അടി പൊക്കം എന്നീ വലുപ്പങ്ങളിലും കണ്ടെയ്‌നറുകള്‍ സുലഭമാണ്.) n
Sunday, 3 April 2011
4-പാഴായിപ്പോകുന്ന കറുത്ത സ്വര്‍ണ്ണം
Subscribe to:
Post Comments (Atom)
No comments:
Post a Comment