Monday 4 April 2011

1 - കേരളത്തിന്റെ വികസനസാദ്ധ്യതകള്‍


Keralathinte
Vikasana Sadhyathakal
(Malayalam)
By Antony J. John
Ph : 9447410584
First Edition
April, 2011
Printed at
Catholic Press & Book Depot
Fatima Road, Kollam-13
Ph: 0474-2796098
Cover Design
Sylendra Babu
Ph : 9387908140
Copyright
Author
Published by
Pulkood Books
Pulkood, Ramankulangara
Kavanad P.O, Kollam-691003
Ph: 0474-3293318, Mob: 9447410584
Distributed by
Praseeda Books
Chinnakkada, Kollam-691001
Mob: 9495088062
Rs. 180/-
 
കേരളത്തിന്റെ 
വികസനസാദ്ധ്യതകള്‍

ആന്റണി ജെ. ജോണ്‍

 1954-ല്‍ കൊല്ലത്തു ജനിച്ചു. പിതാവ് ജോണ്‍ മോറീസ്. മാതാവ് ജെയിന്‍ മോറീസ് . കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, അമേരിക്കയിലെ പേയ്‌സ് സര്‍വ്വകലാശാല, ന്യൂയോര്‍ക്ക് സിറ്റി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോമേഴ്‌സില്‍ മാസ്റ്റര്‍ ബിരുദം, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഫൈനാന്‍സ്, മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയില്‍ എം.ബി.എ. നേടിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്കില്‍ ഔദ്യോഗിക ജിവിതം ആരംഭിച്ചു. 2 വര്‍ഷം നൈജീരിയയില്‍ അദ്ധ്യാപകനായിരുന്നു. 1990-ല്‍ കൊല്ലത്ത് ബിറ്റ്‌സ് ആന്‍ഡ് ബൈറ്റ്‌സ് എന്ന കമ്പ്യൂട്ടര്‍ സ്ഥാപനം ആരംഭിച്ചു. ഇപ്പോള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കരിയര്‍ ഗൈഡന്‍സ് എന്ന പേരില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും അവരുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസത്തിലേക്കും തൊഴിലിലേക്കും നയിക്കുന്ന സ്ഥാപനത്തിന്റെ (www.abhiruchikal)                   ഡയറക്ടര്‍. ആനുകാലികങ്ങളില്‍ സാമ്പത്തികവികസന വിഷയങ്ങളില്‍ കോളങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇന്ത്യ @ 60 ആദ്യപുസ്തകം. കേരളത്തിന്റെ വികസന സാദ്ധ്യതകള്‍ രണ്ടാമത്തെ പുസ്തകം.
ഭാര്യ :   എല്‍സമ്മ, മകള്‍ - ക്രിസ്റ്റീന

വിലാസം ആന്റണി ജെ. ജോണ്‍
    പുല്‍ക്കൂട്, രാമന്‍കുളങ്ങര, കാവനാട് പി.ഒ, കൊല്ലം -691003.
    ഫോണ്‍ : 0474 -3293318,  9447410584
    Email:jochan@rediffmail.com
   

അവതാരിക
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണശാലയായാണ് കേരളത്തെ കണക്കാക്കുന്നതു. കെട്ടുറപ്പുളള സാമ്പത്തിക അടിത്തറ ജനാധിപത്യത്തിന്റെ വിജയത്തിന് ആവശ്യമാണ്. എല്ലാവര്‍ക്കും മാന്യമായ ജീവിതം നയിക്കുന്നതിനുളള അവസരം പ്രദാനം ചെയ്യുക ജനാധിപത്യ വ്യവസ്ഥിതിയുടെ ഉത്തരവാദിത്തമാണ്. അതിനനുസരിച്ചുളള വികസനം സാദ്ധ്യമാക്കാനുളള ശ്രമത്തിലാണ് കേരളീയര്‍.
 പുരോഗതിയുടെ പാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് പുതിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. പുതിയ ചിന്താപദ്ധതികളുടെ പ്രസക്തി അവിടെയാണ്. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന പല ആശയങ്ങളും പ്രഥമദൃഷ്ട്യാ അപ്രയോഗികം എന്നുതോന്നാം. എങ്കിലും അവ പ്രവര്‍ത്തിപഥത്തിലാക്കുമ്പോഴാണ് അവയുടെ അടിസ്ഥാനമൂല്യം അനുഭവപ്പെടുക. വ്യത്യസ്തവും വിപ്ലവകരവുമായ ചിന്തകള്‍കൊണ്ട് സമ്പന്നമാണ് “കേരളത്തിന്റെ വികസന സാദ്ധ്യ.തകള്‍” എന്ന ഈ ഗ്രന്ഥം.
 വ്യക്തിയും സമൂഹവും  തമ്മിലുളള പാരസ്പര്യത്തെപ്പറ്റിയുളള ചര്‍ച്ചയാണ് ഒന്നാമദ്ധ്യായം. സമൂഹപുരേഗതി എന്നും വ്യക്തിയുടെ താല്പര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാകണം എന്ന് ഗ്രന്ഥകര്‍ത്താവ് സമര്‍ത്ഥിക്കുന്നു. ദൈനംദിന ജീവിതത്തില്‍ പൗരന്മാര്‍ക്ക് വിവിധ തട്ടിലുളള ഉദ്യോഗസ്ഥാനുദ്യോഗസ്ഥരുടെ ചിന്തയിലും പ്രവര്‍ത്തിയിലും വരേണ്ട ഗുണപരമായ മാറ്റങ്ങളാണ് ഈ അദ്ധ്യായത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമായ അടിസ്ഥാന മേഖലകളും അവയുടെ വികസനവുമാണ് രണ്ടാമദ്ധ്യായത്തില്‍. ഇവിടെ അടിസ്ഥാനമേഖലകള്‍ കണ്ടെത്തി അവയുടെ സമഗ്രമായ പഠനം ഉള്‍പ്പെടുത്തിയിരിക്കുന്നു. റീട്ടെയില്‍ കാര്‍ഷിക വിപ്ലവ വികസന പദ്ധതി തുടങ്ങിയ നൂതനവും എന്നാല്‍ പ്രായോഗികവുമായ ആശയങ്ങള്‍ അടങ്ങിയതാണ് ഈ അദ്ധ്യായം.
 വികസനം സ്വപ്നം കാണുന്നവര്‍ സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതികളെപ്പറ്റിയാണ് അടുത്ത അദ്ധ്യയായത്തില്‍. അവയില്‍ ശ്രദ്ധേയമായത് എഡ്യൂക്കേഷണല്‍ ടൂറിസം എന്ന പദ്ധതിയാണ്. ധാരാളം സാധ്യതകളുളള ഈ രംഗത്തെ വികസിപ്പിച്ചെടുക്കുവാന്‍ ക്രിയാത്മകമായ  കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയാല്‍ അത് കേരളത്തില്‍ ഒരു വലിയ സാമൂഹിക, സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും. ഗ്രന്ഥകര്‍ത്താവ്  എത്തിച്ചേരുന്ന നിഗന്മങ്ങളാണ് അടുത്ത അദ്ധ്യായത്തില്‍. അവതരിപ്പിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്കെല്ലാം ഫലപ്രദമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഈ അദ്ധ്യായത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. രസകരമായി അനുഭവപ്പെട്ട ഒരു കാര്യം സൂചിപ്പിക്കട്ടെ. ജനപ്രതിനിധികള്‍ക്കുളള ബൗദ്ധികസഹായമാണ് അത്. കാര്യവിവരമുളള ജനപ്രതിനിധികളാണ് യഥാര്‍ത്ഥ ജനസേവകര്‍ എന്ന വസ്തുത ഗ്രന്ഥകര്‍ത്താവ്  ഇവിടെ അടിവരയിട്ടു പറയുന്നു. ഏറെ പരിചിതമല്ലാത്ത ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നുണ്ട്. ഒന്ന് സ്മാള്‍ ക്ലെയിംസ് കോര്‍ട്ടുകളും രണ്ട്‌സ്വകാര്യ ജയിലുകളുമാണ്. ഭാവിയില്‍ നിയമവാഴ്ചാ ഭരണത്തില്‍ ഈമാതിരി പരിവര്‍ത്തനങ്ങള്‍ ആവശ്യമായിവരുമെന്ന് ഗ്രന്ഥകര്‍ത്താവ് സമര്‍ത്ഥിക്കുന്നു.
 സാമാന്യ ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗ്രന്ഥകര്‍ത്താവ് സ്പര്‍ശിക്കുന്നു. സാമ്പത്തിക പുരോഗതിയോടൊപ്പം തന്നെ സാംസ്‌കാരിക മൂല്യങ്ങള്‍ക്കും അദ്ദേഹം പ്രാധാന്യം നല്‍കുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദമായ വികസനമാണ് ഗ്രന്ഥകര്‍ത്താവിന്റെ കാഴ്ചപ്പാടിലുളളത്.
 കേരളത്തിന്റെ വികസനത്തെപ്പറ്റി ശരിയായ ഉള്‍ക്കാഴ്ച ഉണ്ടായിരുന്ന ഭാവനാ സമ്പന്നനായ ഡോ. ഹെന്‍ട്രി ഓസ്റ്റിന്റെ പാവനസ്മരണയ്ക്കു മുന്‍പില്‍ സമര്‍പ്പിക്കുന്ന ദര്‍ശന സമ്പന്നമായ ഈ ഗ്രന്ഥം അദ്ദേഹത്തിന് ഉചിതമായ സ്മരണികയാണ്
 ഏറെക്കാലം അമേരിക്കയില്‍ കഴിഞ്ഞ ഗ്രന്ഥകര്‍ത്താവ് മുന്‍വിധികളോ പ്രത്യയശാസ്ത്ര പിടിവാശികളോ ഇല്ലാതെ വികസനം മാത്രം മുന്നില്‍ക്കണ്ട് എഴുതിയതാണീ ഗ്രന്ഥം. 'ഭാവിയിലേക്കൊരെത്തിനോട്ടം' എന്ന തലക്കെട്ടില്‍ എഴുതിയ അദ്ധ്യായത്തില്‍ അടുത്ത അന്‍പതു വര്‍ഷം ആഗോളതലത്തില്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ ഗ്രന്ഥകര്‍ത്താവ് ചര്‍ച്ച ചെയ്യുന്നു. ഇത് ഗ്രന്ഥകര്‍ത്താവിന്റെ ദീര്‍ഘദര്‍ശന പാടവം വ്യക്തമാക്കുന്നു. കേരളത്തിന്റെ വികസനം മാത്രം അടിസ്ഥാനമാക്കിയെഴുതിയ ഈ ഗ്രന്ഥം ഭാവിയില്‍ ഇന്ത്യ ആകമാനമുളള വികസനത്തിന് വഴി കാട്ടിയാവാം.
 തികഞ്ഞ സന്തോഷത്തോടുകൂടി ഈ പഠനഗ്രന്ഥം ഞാന്‍ ബഹുജന സമക്ഷം അവതരിപ്പിക്കുന്നു.

       ഡോ. ക്രിസ്റ്റി ഫെര്‍ണാന്റസ് ഐ.എ. എസ്.             






ആമുഖം

വര്‍ത്തമാനകാല ഇന്ത്യയിലെ സജീവചര്‍ച്ചാവിഷയമാണ് വികസനം. അതുകൊണ്ടു തന്നെ സ്വാഭാവികമായും  കേരളത്തെക്കുറിച്ചുളള വികസനചിന്തകള്‍, ആശയങ്ങള്‍ എന്റെ ചിന്തയെയും  സ്വാധീനിക്കുന്നു. വികസനമെന്ന് കേള്‍ക്കുമ്പോള്‍ ജി.ഡി.പി.യും സെന്‍സെക്സ്സും വ്യവസായങ്ങളും എക്‌സ്പ്രസ്സ്‌വേയും ഒക്കെയാണ് മനസ്സില്‍ വരിക. ആത്യന്തികമായി വികസനം ആര്‍ക്കു വേണ്ടിയാണ് ? ആരാണ് വികസനത്തിന്റെ കേന്ദ്രബിന്ദു? മനുഷ്യന്റെ അവസ്ഥയില്‍ മാറ്റം വരാതെ ജി.ഡി.പി.യും സെന്‍സെക്സ്സും വളര്‍ന്നതുകൊണ്ട് എന്ത് പ്രയോജനം. എല്ലാ വികസനചര്‍ച്ചകളും  മനുഷ്യകേന്ദ്രീകൃതമായിരിക്കണം. മനുഷ്യന്റെ അവസ്ഥയുടെ പുരോഗതിയായിരിക്കണം ആത്യന്തികമായ ലക്ഷ്യം.  ആ ലക്ഷ്യത്തോടെയാണ് സാമ്പത്തിക പുരോഗതിക്കുപരി ജീവിതഗുണനിലവാര വിഷയങ്ങളും ഇവിടെ ചര്‍ച്ചാവിഷയമാകുന്നത്. 
 പുസ്തകത്തിന്റെ ഉളളടക്കത്തില്‍ ഭൂരിഭാഗവും പല കാലഘട്ടങ്ങളില്‍ പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച എന്റെ ലേഖനങ്ങളാണ്.  ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയോടെ മാധ്യമരംഗം വലിയ പ്രതിസന്ധി നേരിടുകയാണ്. ഇന്ന് കാണുന്ന പല മലയാളപത്രങ്ങളും ആനുകാലികങ്ങളും ഇന്റര്‍നെറ്റിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വളര്‍ച്ച മുരടിക്കുകയും അകാലമൃത്യുവരിക്കുകയും ചെയ്യുന്ന കാലം വിദൂരമല്ല. ഇന്റര്‍നെറ്റിന്റെ  സാദ്ധ്യതകള്‍ മനസ്സിലാക്കി ഈ പുസ്തകം ഇതേ രൂപത്തില്‍ ഇന്റര്‍നെറ്റിലെ എന്റെ സൈറ്റിലും  പ്രസിദ്ധീകരിക്കുന്നു.തന്മൂലം വായനക്കാര്‍ക്ക്  ഈ ചര്‍ച്ചയില്‍ പങ്കാളികളാകാം.
 ഓരോ വിഷയത്തിലും പരമാവധി വിവരങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുക എന്നത് എന്റെ മുന്‍ഗണനയായിരുന്നു. വായനക്കാരന്റെ ചിന്തയും കാഴ്ചപ്പാടും കേരളത്തിലേക്ക് മാത്രം ചുരുങ്ങാതെ ഇന്ത്യ മൊത്തത്തിലും ആഗോളതലത്തിലും ചിന്തിക്കാന്‍ പാകത്തിലാണ് ഉളളടക്കത്തിന്റെ ഘടന. സാധാരണ വായനക്കാരനെപ്പോലും മാനേജ്‌മെന്റ് വിദഗ്ദ്ധന്റെ നിലവാരത്തില്‍ ചിന്തിക്കാന്‍ സഹായിക്കുന്ന വിവരങ്ങളും സ്ഥിതി വിവരക്കണക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 മനുഷ്യനെ സൃഷ്ടിപരമായ  സംഘര്‍ഷങ്ങളിലേക്കു നയിക്കുന്നത് മാനസ്സികസംഘര്‍ഷങ്ങളാണ്.  ഈ സംഘര്‍ഷങ്ങള്‍  പുതിയ സാദ്ധ്യതകളെക്കുറിച്ച് അന്വേഷിക്കുവാനും നിലവിലുളളതിനെ പുനഃക്രമീകരിക്കുവാനും നമ്മെയും നമുക്ക് ചുറ്റുമുളളവരെയും കൂടുതല്‍ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കുവാനും സഹായിക്കും. 
 നിലവിലുളള ജീവിതത്തില്‍ സംതൃപ്തരായവരില്‍നിന്ന് കണ്ടുപിടിത്തങ്ങളോ, സൃഷ്ടിപരമായ ആശയങ്ങളോ ഉള്‍ക്കാഴ്ചകളോ ഉരുത്തിരിയാന്‍ സാദ്ധ്യതയില്ല. എന്താണെന്നും എന്തായിരിക്കാമെന്നും തമ്മിലുളള വടംവലി, നിലവിലുളളതില്‍നിന്ന് വ്യത്യസ്തമായതൊന്ന് സൃഷ്ടിക്കുവാനുളള വ്യഗ്രത ഇവ നല്‍കുന്ന ഊര്‍ജ്ജത്തില്‍നിന്നാണ് പുതിയത് ഉരുത്തിരിയുന്നത്. ചിലപ്പോള്‍ ബാഹ്യ ഇടപെടലുകളായിരിക്കാം കണ്ടുപിടിത്തങ്ങള്‍ക്ക് കാരണം. ഉദാ - ജോലി ചെയ്യുന്ന സ്ഥാപനം. മറ്റ് ചിലപ്പോള്‍ ഒരു പുതിയ സാമൂഹിക, സാമ്പത്തിക വ്യവസ്ഥിതിയെക്കുറിച്ചുളള സ്വപ്നങ്ങളാകാം. 
 നമ്മള്‍ ആഗ്രഹിക്കുന്ന പല മാറ്റങ്ങളും ഒറ്റയ്ക്ക് നടപ്പിലാക്കാന്‍ സാധിക്കില്ല. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ തേടുന്നതോടുകൂടി ആശയങ്ങള്‍ക്ക് വിശാലമായ അടിത്തറയുണ്ടാകുന്നു. നമ്മില്‍നിന്ന് വ്യത്യസ്തമായി കാര്യങ്ങള്‍ കാണുന്നവരെക്കൂടി ഉള്‍പ്പെടുത്തുക വഴി ദീര്‍ഘകാലം നിലനില്‍ക്കുന്ന വിജയം ഉറപ്പാക്കാം.
 ഈ വികസനചര്‍ച്ചയിലൂടെ കേരളത്തിന്റെ വികസനത്തിന് ഒരു പുതിയ ദിശാബോധം കൈവരട്ടെ എന്ന് പ്രത്യാശിക്കുന്നു




സമര്‍പ്പണം


 പ്രശസ്ത പൊതുപ്രവര്‍ത്തകനും (പാര്‍ലമെന്റ് അംഗം, കേന്ദ്രമന്ത്രി, അംബാസഡര്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി, പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റി ചെയര്‍മാന്‍, കോമണ്‍ വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ കോണ്‍ഫറന്‍സിലേക്കുളള ഇന്ത്യന്‍ ഡെലിഗേഷന്റെ നേതാവ്,  കെ.പി.സി.സി ജനറല്‍ സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗകമ്മീഷനംഗം) മാതൃസഹോദരനുമായിരുന്ന ഡോ.  ഹെന്‍ട്രി ഓസ്റ്റിന്റെ (1920 - 2008) പാവനസ്മരണയ്ക്ക്.



കേരളത്തിന്റെ വികസനസാദ്ധ്യതകള്‍

വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളും ഭാവിയെക്കുറിച്ചുളള ദര്‍ശനങ്ങളും

 I
വികസനവും വ്യക്തിയും

1. ജീവിതഗുണനിലവാരം - വികസനവും വ്യക്തിയും സന്തോഷവും
2. വികസനവും സമൂഹവും
3. ലോകനിലവാരമുളള കേരള പോലീസ്
4. തണല്‍ തേടുന്ന വാര്‍ദ്ധക്യം
5. ആരാധ്യനായ മേയര്‍
6. ശബ്ദമലിനീകരണം
7. ആത്മഹത്യയും മാനസികരോഗവും
8. കേരളം കടക്കെണിയില്‍
9. വ്യാജമദ്യത്തിന്റെ സാമ്പത്തികശാസ്ത്രം
10. അഴിമതി, സുതാര്യത, ഇ-ഗവേണന്‍സ്

II
അടിസ്ഥാനമേഖലകള്‍

1. വിദ്യാഭ്യാസം, മനുഷ്യവിഭവശേഷി
2. കേരളത്തിനായി ഒരു നവ റീട്ടെയില്‍ കാര്‍ഷികവിപ്ലവ സ്വപ്നപദ്ധതി
3. ഊര്‍ജ്ജരംഗം - കേരളത്തിന്റെ സാദ്ധ്യതകളും വെല്ലുവിളികളും
4. കേരളത്തിനൊരു പൊതു ഗതാഗതസംവിധാനം
5. പൊതുജനാരോഗ്യം - പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും
6. ടൂറിസം - വികസനത്തിന്റെ എഞ്ചിന്‍
7. ജലസമ്പത്ത് - സംരക്ഷണം, വിനിയോഗം, നിയന്ത്രണം
8. ജീവിതച്ചെലവ് കൂടിയ കേരളം - കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

III
അഞ്ച് സ്വപ്നപദ്ധതികള്‍

1. കരിമണല്‍ - പാഴായിപ്പോകുന്ന കറുത്ത സ്വര്‍ണ്ണം
2. നീരയുടെ സാമ്പത്തികശാസ്ത്രം
3. എഡ്യൂക്കേഷണല്‍ ടൂറിസം
4. മെഡിക്കല്‍ ടൂറിസം
5. വിഴിഞ്ഞം - അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍



IV
സൃഷ്ടിപരമായ ആശയങ്ങള്‍

1. സൃഷ്ടിപരമായ ആശയങ്ങള്‍
2. നിറഞ്ഞുകവിയാത്ത സ്വകാര്യജയിലുകള്‍
3. ജനപ്രതിനിധികള്‍ക്ക് ബൗദ്ധികസഹായം
4. പ്രാദേശികഭരണകൂടങ്ങള്‍ക്കായി കുറച്ച് നിര്‍ദ്ദേശങ്ങള്‍
5. പൊതുമേഖലാസ്ഥാപനങ്ങള്‍
6. റോഡപകടങ്ങള്‍ കുറയ്ക്കാം
7. നഗരഗതാഗതക്കുരുക്ക് ഒഴിവാക്കാം.
8. ആയുര്‍വേദം
9. ആഡംബരക്കല്യാണങ്ങള്‍ക്ക് ആഡംബരനികുതി
10. ചെലവ് കുറഞ്ഞ ഭവനങ്ങള്‍
11. മാലിന്യനിര്‍മ്മാര്‍ജ്ജനം
12. സ്മാള്‍ ക്ലെയിംസ് കോര്‍ട്ട്

V
ഭാവിയിലേക്കൊരെത്തിനോട്ടം



No comments:

Post a Comment